കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി നിലമേൽ വളയിടം സ്വദേശി ഇർഷാദ് 28 ആണ് മരിച്ചത് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം പുറംലോകം അറിയുന്നത്.
ചിതറ വിശ്വാസ് നഗറിൽ സഹദിൻ്റെ വീട്ടിലാണ് സംഭവം സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു ഇവർ സുഹൃത്തുക്കളാണ് സംഭവം കണ്ട പ്രതിയുടെ പിതാവ് ആബുലൻസ് വിളിക്കുകയും അമാനി ഫസ്സിൽ ആബുലൻസ്സുമായി എത്തുമ്പോഴാണ് ഇർഷാദ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കാണുന്നത്.തുടർന്ന് ഉടൻ ചിതറ പോലീസിനെ അറിയിക്കുകയായിരുന്നു സഹദിൻ്റെ വീടിൻ്റെ സ്റ്റെയർകെയ്‌സിന് സമീപമാണ് സംഭവം ഈ വീട്ടിൽ പ്രതിയുടെ അച്ഛൻ അബ്ദുൾ സലാം മകൾ രണ്ട് മരുമക്കൾ താമസം മരണപ്പെട്ട ഇർഷാദ് പ്രതിയായ സഹദിൻ്റെ സുഹൃത്താണ്.ഇർഷാദ് അടൂർ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് സ്‌പോഴ്‌സ് കോട്ടയിലാണ് ഇയ്യാൾക്ക് നിയമനം ലഭിച്ചത്.
നിലവിൽ ഇയ്യാളുടെ ദുശീലം കാരണം ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് ഒരാഴ്ചയായി ഇയ്യാൾ പ്രതിയുടെ വീട്ടിലുണ്ട്.ഇന്ന് പതിനൊന്ന് മണിക്ക് പ്രതിയുടെ പിതാവ് വീടിന് മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്നു.
വെളളംകുടിക്കുന്നതിനായി വീടിന് അകത്ത് കയറാൻ നോക്കുമ്പോൾ വാതിൽ അടച്ചിരിക്കുന്നു.
തുടർന്ന് തട്ടിവിളിച്ചപ്പോൾ മകൾ വന്ന് വാതിൽ തുറന്നു.സ്റ്റയറിന് സമീപം മകൻ സഹദ് കത്തിയുമായി നിൽക്കുന്നത് കണ്ടു തുടർന്ന് പിതാവ് കത്തിവാങ്ങി മേശപ്പുറത്ത് വെച്ചു അസ്വാഭാവികത തോന്നിയ പിതാവ് മുകളിൽ കയറി നോക്കുമ്പോഴാണ് ഇർഷാദ് കഴുത്ത് അറുത്ത് കിടക്കുന്ന നാലയിൽ കണ്ടത്.
മരണപ്പെട്ട ഇർഷാദ് 800 മീറ്റർ ഓട്ടത്തിൽ മെഡൽ ജേതാവാണ്.തുടർന്ന് പോലീസിൽ ജോളി ലഭച്ചിരുന്നു അടൂർ ക്യാമ്പിലാണ് ഇയ്യാൾക്ക് അഞ്ചുവർഷം ജോലി ചെയ്ത ഇയ്യാളെ ഒരുവർഷം മുമ്പ് അഞ്ചടക്ക നടപടിയുടെ ഭാഗം ആയി മാറ്റി നിർത്തിയിരിക്കുകയാണ്.മിക്ക സമയവും സുഹൃത്തായ സഹദിൻ്റെ വീട്ടിലാണ് ഇയ്യാൾ.മരണപ്പെട്ട ഇർഷാദിൻ്റെ മാതാപിതാക്കൾ മരണപ്പെട്ട് പോയി ഒരു ജേഷ്ടൻ സൈനികനാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.