കോഴിക്കോട്: മുക്കത്ത് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.
അസം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവര്‍.സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നാണ് വിവരം. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 15-കാരിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ചപ്പോഴാണ് ആറ് മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാതാവിന്റെ സുഹൃത്തുക്കള്‍ പിടിയിലായത്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.