സർക്കാർ വാക്കു പാലിച്ചു...എഡിജിപിക്കെതിരെ സർക്കാർ നടപടി എടുത്തെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസ്സിലാവുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സർക്കാർ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

സിപിഐയിൽ നിന്ന് ഒരു സമ്മർദ്ദവുമുണ്ടായിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കിയിരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണ്. 

റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.കെടി ജലീലിൻ്റെ സ്വർണക്കടത്ത് പരാമർശത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല.

എന്നാൽ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.അതേസമയം, ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റുണ്ടെന്ന പിവി അൻവറിന്റെ പരാമർശം എംവി ​ഗോവിന്ദൻ തള്ളിക്കള‍ഞ്ഞു. 

അൻവർ ഒരു അജണ്ടയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷമുന്നണിയ്ക്കതിരെ നീങ്ങുന്ന സ്ഥിതിയാണ്. ശുദ്ധ അസംബന്ധങ്ങൾക്ക് മറുപടിയേണ്ട കാര്യമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !