ഡബ്ലിൻ : അയർലണ്ടിലേയ്ക്ക് അനധികൃതമായി എത്തിയതിനെ തുടർന്ന് അറസ്റ്റിൽ ആയ ഇന്ത്യൻ വംശജൻ ജയിലിൽ വച്ച് അന്തരിച്ചു.
നാടുകടത്തൽ കാത്ത് ക്ലോവർഹിൽ ജയിലിൽ കഴിയുകയായിരുന്നു ഇദ്ദേഹത്തെ വേറെ നാലു പേരോടൊപ്പം ഒരു സെല്ലിൽ പാർപ്പിച്ചു വരികയായിയുന്നു. ഇദ്ദേഹത്തിന് മേൽ മറ്റ് ക്രിമിനൽ ചാർജുകൾ ഒന്നുമില്ല.തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ ജയിൽ ജീവനക്കാർ കണ്ടെത്തിയതെന്നാണ് വിവരം.മരണത്തിൽ അസ്വഭാവികത ഇല്ല എന്നാണ് നിലവിലെ നിഗമനം.
സെപ്റ്റംബർ പകുതിയോടെ ആയിരുന്നു ഇദ്ദേഹം അറസ്റ്റിൽ ആയത്. രാജ്യത്ത് അഭയം തേടി എത്തുന്നവരെ ജയിലിൽ ഇടുന്നതിനെതിരെ Irish Penal Reform Trust രംഗത്ത് വന്നിട്ടുണ്ട്. ഇവരെ ജയിലിൽ താമസിപ്പിക്കുന്നത് ഒട്ടും സ്വീകര്യമല്ല എന്ന് ട്രസ്റ്റ് വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.