കോട്ടയം:ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള "വേദിക 2024 " നവംബർ 15,16,തീയതികളിൽ ഐങ്കൊമ്പ് അംബിക വിദ്യാഭാവനിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോട്ടയം ജില്ലയിലെ വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കുന്ന കലാമേളയുടെ ഒരുക്കങ്ങൾക്കായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചതായും സ്വാഗത സംഘ രൂപീകരണയോഗം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസ്സമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.അംബിക വിദ്യാഭവൻ പ്രസിഡന്റ് ഡോ. എൻ കെ മഹാദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് എം എസ് ലളിതാബിക ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
ടി എൻ സുകുമാരൻ നായർ, പ്രശാന്ത് നന്ദകുമാർ, രോഹിണി കെ ജി, സി എസ് പ്രദീഷ്, ഡി ചന്ദ്രൻ, കെ പി ദാമോദരൻ, തുടങ്ങിയവർ സംസാരിച്ചു, ടി എൻ സുകുമാരൻ നായർ ചെയർമാനും ശ്രീ പി എൻ സൂരജ് കുമാർ ജനറൽ കൺവീനറും ആയിട്ടുള്ള സ്വാഗത സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.