കുവൈറ്റ് :സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് (എസ്.എം.സി.എ) സിറ്റി-ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. "ഒന്നിച്ചോണം നല്ലോണം 2024" എന്ന പേരിൽ കബ്ദിൽ വച്ച് നടത്തിയ പരിപാടിയുടെ യോഗത്തിൽ ഏരിയ ജനറൽ കൺവീനർ ഫ്രാൻസിസ് പോൾ അധ്യക്ഷത വഹിച്ചു.
ഫാ. ജോയി മാത്യു (സിറ്റി കോ കത്തീഡ്രൽ), ഏരിയ സെക്രട്ടറി ജുബിൻ മാത്യു, ഏരിയ ട്രഷർ സജി ജോൺ , SMCA പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ, SMCA ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, SMCA ട്രഷർ ഫ്രാൻസിസ് പോൾ, എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.വിപുലമായ ഓണ സദ്യയും തിരുവാതിര, വിവിധ നൃത്ത രൂപങ്ങൾ, മലയാളി മന്നൻ, മലയാളി മങ്ക, താര ജോഡി, വടം വലി, കലം തല്ലിപ്പൊട്ടിക്കൽ, അപ്പംകടി തുടങ്ങി നിരവധിയായ മത്സരങ്ങൾ അരങ്ങേറി.സംഘടനാ അംഗങ്ങളുടെ പത്താം ക്‌ളാസിലും പന്ത്രണ്ടാം ക്‌ളാസിലും ഉന്നത വിജയം നേടിയ കുട്ടികളേയും ക്യാനഡയിലേക്ക് യാത്രയാകുന്ന ജിജോ മാത്യു പാരിപ്പള്ളി കുടുംബത്തേയും, ബിനു ജോൺ തോട്ടുവേലിൽ കുടുംബത്തേയും ആദരിക്കുകയുണ്ടായി.
പരിപാടികൾക്ക് സംഗീത് കുര്യൻ, ജിസ് എം ജോസ് , ജിസ് ജോസഫ്, നിജോ തോമസ്, ജോമോൻ ജോർജ്, ഡോണേൽ ആന്റണി, സിബി തോമസ്, സുബിൻ സെബാസ്റ്റിയൻ, റെനീഷ് കുര്യൻ, അരുൺ മാത്യു, ബെന്നി ചെറിയാൻ, മനോജ് ഓലിക്കൽ, തോമസ് കറുക്കളം, പ്രിൻസ് ജോസഫ്, പാനിഷ് ജോർജ്,സ്റ്റാൻലി ജെയിംസ്, റോയ് അഗസ്റ്റിൻ, അനീഷ് ജോസഫ്, ജിനോ ജോയ്, ജോസഫ് കുന്നപ്പിള്ളി, രാജു ജോൺ, സന്തോഷ് കുര്യൻ, ബിജു കാടൻകുഴി, സിജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.