പി. ജി ബിജുകുമാർ ✍️
നവോദന പോരാട്ടത്തിൻ്റെ ഈറ്റിലം, എല്ലാവിഭാഗം ജനങ്ങളുടേയും ആരാധാന കേന്ദ്രങ്ങളുടെയും സാനിധ്യമുള്ള അദ്ധ്യാത്മിക കേന്ദ്രം, വിനോദയാത്രികരുടെ പറുദീസാ എന്നീവിശേഷണങ്ങൾക്കെല്ലാം ഏറ്റവും അനുയോജ്യമായ പ്രദേശമാണ് വൈക്കം.
നവോദാന പോരാട്ട ചരിത്രംഭാരത ചരിത്രത്തിൽ ഏറ്റവും പ്രധാന സംഭവമായ വൈക്കം സത്യാഗ്രഹം നടന്നിട്ട് നൂറ്റാണ്ട് പിന്നിട്ടു. തിരുവിതാംകൂറിൽ ഏറെ ശ്രദ്ദേയമായ ഭരണകേന്ദ്രം ആയിരുന്ന വൈക്കം. അവിടെയാണ് എല്ലാവിഭാഗം ആളുകൾക്കും മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വീഥികളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടി നടന്ന പോരാട്ടം. സ്വർഗ്ഗീയ റ്റി.കെ. മാധവനും ഭാരത കേസരി മന്നത്ത് പത്മനാഭനും 'രാമലക്ഷ്മണൻ' മാരെ നടത്തിയ ദീർഘനാൾ നീണ്ടുനിന്ന പോരാട്ടം. മഹാത്മജി അടക്കമുള്ള ദേശീയ നേതാക്കളുടെ സജീവ സാനിധ്യമുണ്ടായ സമരം.
എന്നാൽ ഈ ചരിത്രം വർത്തമാനകാല സമൂഹത്തിന് പഠിക്കാൻ കഴിയുന്ന ഒരു സംവിധാനവും വൈക്ക ത്തില്ല. എന്നാൽ സത്യാഗ്രഹചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലുള്ള ചില സ്മാരകങ്ങൾ തമിഴ്നാട് സർക്കാറിൻ്റെ ചില വിൽ വൈക്കത്ത് ഉയർന്നിട്ടുണ്ട് എന്നത് ജാഗ്രതയോടെ കണേണ്ടതാണ്. ആദ്യ സത്യാഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ എന്നിവരെ ഇന്ന് ആർക്കും അറിയില്ല എന്നതാണ് അവസ്ഥ. ഇത് ചരിത്ര നിഷേധം തന്നെയാണ്.
ആദ്ധ്യാത്മിക കേന്ദ്രം
ദക്ഷിണ കാശി എന്നാണ് വൈക്കത്തിൻ്റെ അപരനാമം. വൈക്കം മഹാദേവ ക്ഷേത്രവും വൃശ്ചികാഷ്ടമിയും ഏറെ പ്രസിദ്ധമാണ്. വൈക്കം പരിസരത്ത് എല്ലാ മതവിഭാഗങ്ങളുടേയും പ്രധാന ആരാധനാ കേന്ദ്രങ്ങൾ ഉണ്ട്. കേരളത്തിലെ 2 പ്രധാന വാമന സ്വാമി ക്ഷേത്രത്തിൽ ഒന്ന് വൈക്കം വെള്ളൂരിലാണ്. ഏറെ പ്രസിദ്ധമായ ജലോത്സവങ്ങളിലൊന്നായ 'ആറ്റുവേല " നടക്കുന്ന വടയാർ ഇളംങ്കാവ് ക്ഷേത്രം, ഉദയനാപുരം സുബ്രഹമണ്യസ്വാമി ക്ഷേത്രം, ആചാര വൈശിഷ്ട്യങ്ങളാൽ അറിയപ്പെടുന്ന മൂത്തേടത്തു കാവ് ക്ഷേത്രം , ശ്രീ നാരായണ ഗുരു ദേവൻ കണ്ണാടിയിൽ ഓംങ്കാരം എഴുതി പ്രതിഷ്ഠിച്ച ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം, പഞ്ചപാണ്ഡവർ അജ്ഞതാ വാസകാലത്ത് ആരാധന നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡവർകുളങ്ങര ക്ഷേത്രം, ആദിത്യപുരം സൂര്യ ക്ഷേത്രം, മള്ളിയൂർ ഗണപതി ക്ഷേത്രവും ഇവിടുത്തെ ഏറ്റവും പ്രധാന ഹൈന്ദവ ആരാധന കേന്ദ്രങ്ങളാണ്.
വെച്ചൂർ മുത്തിയുടെ പള്ളിയും അച്ചിനകം പള്ളിയും പ്രധാന ക്രിസത്യൻ തീർത്ഥാടന കേന്ദ്രങ്ങളാണ്. പ്രസിദ്ധമായ കൽകുരിശ് സ്ഥിതി ചെയ്യുന്ന കടുത്തുരുത്തി വലിയ പള്ളിയും ഇവിടെ അടുത്താണ്. മുസ്ലിം വിശ്വാസി കളുടെ ആരാധന കേന്ദ്രമായ സുഭീവര്യൻ്റെ ഭൗതീക ശരീരം ഖബർ അടക്കിയിട്ടുള്ള കാഞ്ഞിരമറ്റം ഇവിടെ അടുത്തു തന്നെ.
( തുടരും. )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.