ചേർത്തല : മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആള് മരിച്ചു.
ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു - 50) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഹരി കുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. ഭാര്യ - ജോസ്ന , മകൻ - ശരണ്‍ കൃഷ്ണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.