പാലാ /കാവുംകണ്ടം : കടനാട് ,കാവുംകണ്ടം ,നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ പാലാ കെ.എസ്.ആർ.ടി.സി 'ഡിപ്പോ മാനേജർക്ക് പരാതി നൽകിയിരുന്നു.
പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനുശേഷം മാണി സി.കാപ്പൻ.എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് പുതിയ കെ.എസ്.ആർ.ടി.സി. 'ബസ് സർവീസ് ആരംഭിച്ചത്. കടനാട് , കാവുംകണ്ടം പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം ബസുകൾ ഇല്ലാത്തതിനാൽ കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ബസ്സിൽ കയറുന്നത് സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കും ജോലി കഴിഞ്ഞ് മടങ്ങി വരുന്നവർക്കും വൈകുന്നേരത്തെ ബസ് സർവീസ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയിരുന്നു.കെ.എസ്.ആർ.ടി.സിയുടെ വൈകുന്നേരത്തെ പുതിയ ട്രിപ്പ് യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമാകും. കാവും കണ്ടം നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി.ബസ് അനുവദിച്ച മാണി.സി.കാപ്പൻ എംഎൽഎയും കെഎസ്ആർടിസി ഉദ്യോഗസ്ഥരായ തോമസ് മാനുവൽ, സന്തോഷ് എന്നിവരെയും പ്രദേശവാസികൾ അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.