മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി എം മുംതാസ് അലി (52) ജീവനൊടുക്കിയ സംഭവത്തിൽ മലയാളി ദമ്പതികൾ പിടിയിൽ. റഹ്മത്തിനെയും ഇവരുടെ ഭർത്താവ് ഷുഹൈബിനെയുമാണ് കാവൂർ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മുംതാസ് അലിയെ ചിലർ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്ന് സഹോദൻ ഹൈദർ അലി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ഷാഫി, മുസ്തഫ അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തെരയുന്ന മറ്റ് പ്രതികൾ. ഇവർ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.ഈ സംഘം മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങി. കൂടുതൽ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നതായി ഹൈദർ അലി പറഞ്ഞു.
മുപ്പത് വർഷത്തിലേറെയായി പൊതുസമൂഹത്തിൽ സജീവമായിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ജീവിതം അവസാനിപ്പിക്കുമെന്ന് മുംതാസ് അലി ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.
പിന്നാലെ പുഴയിൽ നിന്ന് മൃതദേഹവും കണ്ടെത്തി. ജനതാദൾ സെക്കുലർ (എസ്) എംഎൽഎയായ ബി എം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എം എൽ എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് മുംതാസ് അലി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.