കോഴിക്കോട്: തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിനു കാരണമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു.
ബസിന്റെ ടയറുകൾക്കു കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയിൽ ആയിരുന്നില്ല. ബസിന്‍റെ ടയറുകള്‍ക്കും തകരാറില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു
കാളിയാമ്പുഴയിലേക്കു കൈവരിയില്ലാത്ത പാലത്തിൽനിന്നു ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരാണു മരിച്ചത്. 26 പേർക്കു പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ആനക്കാംപൊയിലിൽനിന്നു തിരുവമ്പാടിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ അകപ്പെട്ട യാത്രക്കാരെ ഏറെ സാഹസികമായാണു നാട്ടുകാർ പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.