ലണ്ടന്‍: കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ യുകെയില്‍ എത്തിയത് ആയിരകണക്കിന് മലയാളികളാണ്. ഭൂരിപക്ഷം പേരും കെയറര്‍മാരോ അവരുടെ ആശ്രിതവിസക്കാരോ ആണ്.
കൂടാതെ സ്റ്റുഡന്റ് വിസയിലും മലയാളികള്‍ ഒഴുകിയെത്തി. അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശുഭവാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. അടിസ്ഥാന ശമ്പളത്തില്‍ ഇന്നേവരെ ഉള്ളതിലേറ്റവും വലിയ വര്‍ധനയാവും ചാന്‍സലര്‍ ഇന്നത്തെ ബജറ്റില്‍ പ്രഖ്യാപിക്കുക. മിനിമം വേജില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഇന്നലെ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചതോടെ, പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടിയ നിരക്കിലുള്ള ശമ്പള വര്‍ദ്ധനയ്ക്കായി ബ്രിട്ടന് കാത്തിരിക്കുകയാണ്.ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഇന്നലെ പറഞ്ഞത് 21 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്കുള്ള നാഷണല്‍ ലിവിംഗ് വേജ് നിലവിലെ 11.44 പൗണ്ട് ഏന്നതില്‍ നിന്നും മണിക്കൂറില്‍ 12.21 പൗണ്ട് ആക്കി ഉയര്‍ത്തും എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നാഷണല്‍ ലിവിംഗ് വേജില്‍ ഉണ്ടാകുന്നത് 6.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇതോടെ, അര്‍ഹതയുള്ള ഒരു പൂര്‍ണ്ണ സമയ തൊഴിലാളിക്ക് പ്രതിവര്‍ഷം 1,400 പൗണ്ട് അധികമായി ലഭിക്കും. ഏകദേശം മുപ്പത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കണക്കക്കുന്നത്.
അതേസമയം 18 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് നാഷണല്‍ മിനിമം വേജ് നിലവിലെ 8.60 പൗണ്ടില്‍ നിന്നും മണിക്കൂറില്‍ 10 പൗണ്ട് ആയി വര്‍ദ്ധിക്കും. 16.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക. ഇത് എക്കാലത്തേയും റെക്കോര്‍ഡ് വര്‍ദ്ധനവാണ്. മണിക്കൂറില്‍ 1.40 പൗണ്ട് അധികമായി ലഭിക്കുമ്പോള്‍, യുവ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 2,500 പൗണ്ട് വരെയാണ് അധികമായി ലഭിക്കുക.
അപ്രന്റീസുകളുടെ വേതനം മണിക്കൂറില്‍ 6.40 പൗണ്ട് എന്നത് 7.55 പൗണ്ട് ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.മിനിമം വേജസിലെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള ബാന്‍ഡുകള്‍ നിര്‍ത്തലാക്കും എന്ന തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്നതിലേക്കുള്ള ആദ്യ പടിയാണിത് എന്നാണ് ഇതിനെ കുറിച്ച് ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നത്. ഭാവിയില്‍ നാഷണല്‍ ലിവിംഗ് വേജും നാഷണല്‍ മിനിമം വേജും സംയോജിപ്പിച്ച് ഒരൊറ്റ വേതന നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന സൂചനകളും സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
അതേസമയം, വേതന വര്‍ദ്ധനവ് തങ്ങള്‍ക്ക് വന്‍ ഇരുട്ടടിയാണ് എന്നാണ് വ്യാപാര- വ്യവസായ രംഗങ്ങളില്‍ സ്ഥാപനങ്ങള്‍ പറയുന്നത്.സത്യത്തില്‍ ഇരട്ട ആഘാതമാണ് ബജറ്റ് തൊഴിലുടമകള്‍ക്ക് നല്‍കുന്നതെന്ന് അവര്‍ പറയുന്നു.
ഒരുഭാഗത്ത് നാഷണല്‍ ഇന്‍ഷുറന്‍സിലേക്കുള്ള തൊഴിലുടമകളുടെ വിഹിതം വര്‍ദ്ധിപ്പിക്കുമ്പോഴാണ് മറു ഭാഗത്ത് വേതന വര്‍ദ്ധനവും വരുന്നത്. 35 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധന പാക്കേജില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിഥിസത്കാര മേഖലയിലെ പല പ്രമുഖരും പറയുന്നത് വേതന വര്‍ദ്ധനവിനെ കുറിച്ചുള്ള സ്ഥിരീകരണം വന്നതോടെ ഇന്ന് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെ അവര്‍ ആശങ്കയോടെയാണ് കാണുന്നത് എന്നാണ്.ഹൈ സ്ട്രീറ്റ് സ്ഥാപനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഫെഡറേഷന് ഓഫ് സ്മോള്‍ ബിസിനസസും (എഫ് എസ് ബി)വേതന വര്‍ദ്ധനവിനെതിരെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തിലെ വര്‍ദ്ധനവ് മാത്രം, ഒരു തൊഴിലാളിക്ക് മേല്‍ 600 പൗണ്ടിന്റെ അധിക ചെലവ് വരുത്തി വയ്ക്കുന്നു എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.