പാലാ:പ്രശസ്ത തീർത്ഥടനകേന്ദ്രമായ പാലാ കിഴതടിയൂർ യൂദാസ്ലീഹ പള്ളിതിരുന്നാൾ 2024 ഒക്ടോബർ 19 ശനിയാഴ്ച്ചമുതൽ 28 ആം തിയതി തിങ്കളാഴ്ച്ച വരെ ഭക്തി പുരസരം ആഘോഷിക്കുന്നതായി പള്ളികമ്മിറ്റി ഭാരവാഹികൾ കൊട്ടാരമറ്റം മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ അറിയിച്ചു.
19 ആം തിയതി ശനിയാഴ്ച 9.45 ന് രാവിലെ മോൺ ജോസഫ് തടത്തിൽ തിരുനാൾ കോടിയേറ്റ് നടത്തുമെന്നും 26 ശനി രാവിലെ 8.30 ന് വിശുദ്ധ യൂദാസ്ലീഹായുടെ തിരു സ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു..പത്തു ദിവസം നീണ്ടുനിൽക്കുന്ന നൊവേന തിരുനാളിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ യൂദാസ്ലീഹായുടെ നെയ്യപ്പ നേർച്ചയും വെഞ്ചരിപ്പും 28 ന് രാവിലെ 5.15 നും തിരുന്നാൾ കുർബാന മാർ ജോസഫ് കല്ലറങ്ങട്ട് നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ ടോമി കെകെ കാട്ടൂപ്പാറയിൽ. കെ സി ജോസഫ് കൂനംകുന്നേൽ. ജോജി ജോർജ് പൊന്നാടംവാക്കൽ. പിജെ തോമസ് പനയ്ക്കൽ. തുടങ്ങിയവർ പങ്കെടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.