കണ്ണൂര്‍: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളി സി.പി.എം. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ പി.പി. ദിവ്യയെ തള്ളി പത്തനംതിട്ട പാർട്ടി കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. പാര്‍ട്ടിയും സര്‍ക്കാരും വിഷയം അന്വേഷിച്ച് നടപടിയെടുക്കും. നവീന്‍ തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.
അതേസമയം, യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.
"തെറ്റായ പ്രവണതകൾ അനുഭവത്തിലുണ്ടായാൽ പലരും ജനപ്രതിനിധികളോട് സങ്കടങ്ങൾ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു". ഉയർന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.