ബ്രസല്‍സ്: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂറോപ്യന്‍ യൂണിയനിൽ നിന്നും പുറത്താക്കപ്പെട്ടത് 96,115 വിദേശികളെന്ന് ഔദ്യോഗിക കണക്ക്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തെ കണക്ക് അപേക്ഷിച്ച് ഏഴു ശതമാനം കുറവാണിത്. 2023ന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍, അതായത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 27,095 പേരെയാണ് പുറത്താക്കിയത്.2023ന്റെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 12 ശതമാനം കൂടുതലാണ്. പുറത്താക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. തുര്‍ക്കി, സിറിയ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് തൊട്ടു പിന്നില്‍.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂറോപ്യന്‍ യൂണിയനിൽ നിന്നും പുറത്താക്കപ്പെട്ടത് ഒരുലക്ഷം പ്രവാസികളെ'യുകെയിൽ മാത്രമല്ല അയർലണ്ടിലും നേടിയ പൗരത്വത്തിൽ പ്രവാസികൾ ആശങ്കയിൽ
0
വെള്ളിയാഴ്ച, ഒക്ടോബർ 18, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.