"നയന വിസ്മയം വൈക്കം "
വേമ്പനാട്ട് കായൽ, മൂവാറ്റുപുഴ ആറും കൈവഴികളും,കരിയാർ,കെ.വി. കനാൽ കൂടാതെ നിരവധി തോടുകൾ ഉൾനാടൻ ജലാശയങ്ങൾ, അപ്പർ കുട്ടനാടിൻ്റെ ഭാഗമായ അതിവിശാലമായ നെൽപാടങ്ങൾ വിനോദ സഞ്ചാരികൾക്ക് നയന വിസമയമാണ് വൈക്കത്തിൻ്റെ ഭൂപ്രദേശം. നമ്മുടെ മുൻ പ്രധാനമന്ത്രി സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് തൻ്റെ വിശ്രമ സമയം ചിലവഴിക്കാനെത്തിയതോടെ ലോക ശ്രദ്ധ നേടിയ കുമരകം, വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പാതിരാമണൽ ഇതൊക്കെ വൈക്കത്തിൻ്റെ സമീപ പ്രദേശങ്ങളാണ്.
ഇത്രയും ടൂറിസം സാധ്യതകൾ ഉണ്ടായിട്ടും വൈക്കം സഞ്ചാരികൾക്ക് പ്രീയപ്പെട്ടതാകുന്നില്ല എന്നത് അത്ഭുതകരമാണ്. ഇതിന് പ്രധാന കാരണം യാത്ര സൗകര്യം തന്നെയാണ്. ആകെയുള്ളത് റോഡ് മാത്രമാണ്. ജലഗതാഗതം വൈക്കം തവണ കടവ് ബോട്ട് സർവ്വീസ് മാത്രം. റോഡ് പ്രധാന യാത്രമാണെങ്കിലും പര്യാപ്തമായ റോഡ് ഇല്ല.നെടുംബാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്നും കുമരകത്തെത്താനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗം വൈക്കം വഴിയാണ്. എന്നാൽ ഈ റോഡ് നിലവാരമില്ലാത്ത റോഡാണ്. അതുകൊണ്ടുതന്നെ യാത്ര കാരും ഡ്രൈവർമാരും ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കും.കൂടുതൽ യാത്രാ മാർഗംങ്ങൾ കണ്ടെത്തി വികസിപ്പിക്കാൻ കഴിഞ്ഞാൽ വൈക്കം മാറുക തന്നെ ചെയ്യും.
നാളെ മനസുവച്ചാൽ .....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.