കൊല്ലം : കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. അഷ്ടമുടി കായലില്‍ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് സംഭവം.ശനിയാഴ്ചവൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങാന്‍ തുടങ്ങിയത്. ഞായറാഴ്ച രാവിലെയോടെ വലിയ തോതില്‍ മീനുകള്‍ ചത്ത് കരയ്ക്ക് അടിയാന് തുടങ്ങി.
പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെ വാഹനങ്ങളിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീന്‍ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഫിഷറീസ് അധികൃതരെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങിയതായും നാട്ടുകാര്‍ വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.