ലക്ഷദ്വീപ്:ഒരു സമൂഹം അഭിവൃദ്ധി പ്രാപിക്കുന്നത് സുഗമമായ യാത്രാ സൗകര്യം ലഭ്യമാവുന്നതിലൂടെയാണ്.
അനായാസം ആർക്കും വന്ന് പോവാൻ സാധ്യമാവുന്ന പ്രദേശം എല്ലാവിധ മേഖലയിലും പുരോഗമനം പ്രാപിക്കും.ഈ സാക്ഷാത്കാരത്തിന്റെ മാധുര്യം കുറച്ചെങ്കിലും ഇന്ന് കിൽത്താൻ ദ്വീപ് നുകർന്നിരിക്കുന്നു. അതിന് ആദ്യമായി ദൈവത്തിന് സർവ്വ സ്തുതിയും അർപ്പിക്കുന്നു... അനുകൂലമായ വഴികളും സാഹചര്യങ്ങളും വ്യക്തികളെയും ഒരുക്കിതന്ന പ്രപഞ്ചത്തിന് നന്ദി അർപ്പിക്കുന്നു... ഹൃദയത്തിൽ കിൽത്താൻ ദ്വീപെന്ന വികാരവും , സമൂഹ നന്മ എന്ന ആർദ്രത നിറഞ്ഞ മനസ്സുമായി മെയ്യും മനസ്സും ഈ മണ്ണിനു വേണ്ടി സമർപ്പിച്ച നാട്ട്കാരോടും അവരെ സംഘടിപ്പിച്ച ബഹുമാനപെട്ട കാസിക്കും ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി ഞങ്ങളെ ചേർത്ത് പിടിച്ച 6 മദ്രസാ പ്രസിഡന്റ് മാർക്കും ഹൃദയത്തിൽ സ്നേഹത്തിൽ ചാലിച്ച നന്ദി രേഖപ്പെടുത്തുന്നു.17 വർഷത്തെ കാത്തിരിപ്പാണ്, ആഗ്രഹമാണ്, പ്രതീക്ഷയാണ് ഇന്ന് നിറവേറിയത്. കിൽത്താൻ ദ്വീപിന്റെ ഭൂമിശാസ്ത്രത്തെ പോസ്റ്റ്മോർട്ടം ചെയ്തവരും മൈനർ ഐലൻഡ് എന്ന് ചാപ്പ കുത്തി മൂലയിലേക്ക് മാറ്റി നിർത്തപ്പെട്ട ഈ സമൂഹത്തെ ഇങ്ങനെയുള്ള ഒരു ചരിത്ര മുഹൂർത്തത്തിലേക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചത് മാമെക്വ എന്ന ചമയം ഹാജാ ഹുസൈൻ ആണ്.
അദ്ദേഹം DP member ആയിരുന്ന സമയത്ത് നടത്തിയ ഇടപെടലുകൾ 2007 ൽ DG shipping കിൽത്താനിൽ നിന്നും മംഗലാപുരം വെസ്സൽ സർവീസിന് അനുമതി നൽകി. എന്നാലും ആ ബ്രഹത്തായ പദ്ധതി നടപ്പിൽ വരുത്താതെ ഡിപ്പാർട്മെന്റ് റൂമിലെ ഗോദ്റൈജ് അൽമാറയിലെ ഫയലിൽ കിൽത്താൻ ദ്വീപിന് കിട്ടാകനിയായി കിടന്നത് 17 വർഷമാണ്. ഇക്കാലമത്രയും മുട്ടാവുന്ന വാതിലുകൾ ഏല്ലാം മുട്ടിയിട്ടും തുറക്കപ്പെടാത്ത വാതിൽ ഇന്ന് തുറന്നിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരായവരെ സ്മരിക്കാതിരിക്കാൻ വയ്യ .
കിൽത്താൻ to മംഗലാപുരം വെസ്സൽ സർവീസ് എന്ന സ്വപ്ന സാക്ഷത്കാരത്തിന്റെ ആദ്യ വിത്ത് മുളച്ചപ്പിച്ചത് ബഹുമാനപ്പെട്ട ex-MP ശ്രീ. മുഹമ്മദ് ഫൈസലിന്റെ കാലഘട്ടത്തിൽ ആണ്. അദ്ദേഹത്തിന് KDF ന്റെ സ്നേഹാദരവുകളോടെ നന്ദി പറയുന്നു. അപൂർണമായ ആ സ്വപ്നം പൂർണമാവാൻ വീണ്ടും നമ്മൾ കാത്തിരിക്കേണ്ടി വന്നു.
കുറച്ച് വൈകിയാണെങ്കിലും ഇന്ന് HSC Blue Marlin കിൽത്താൻ ദ്വീപിന്റെ ലഗുണിൽ പ്രവേശിച്ച് ബെർത്ത് ചെയ്തിരിക്കുന്നു. അതിന് വേണ്ടി ഹാർബർ ഡിപ്പാർട്ട്മെൻ്റിൻ്റേയും port ഡിപ്പാർട്മെൻ്റി ൻ്റേയും അധികാരികളെ തലസ്ഥാന നഗരിയിൽ വിളിച്ചു ചേർത്ത് ചോദ്യങ്ങളും ആഞ്ജകളും കൊണ്ട് നൽകാവുന്നത്ര പ്രഷർ നൽകി ഈ പദ്ധതിക്ക് വേഗത കൂട്ടിതന്ന ലക്ഷദ്വീപ് MP ശ്രി. ഹംദുള്ള സയീദ്ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. KDF ന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി. അതിനെല്ലാം വഴിയൊരുക്കിയ കിൽത്താൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രി. ജലീൽ അറക്കൽലിന്റെ ഇടപെടൽ വിസ്മരിക്കാവുന്ന ഒന്നല്ല. അദ്ദേഹം KDF ന്റെ ഭാഗമാവുകയും മുഴുവൻ സമയവും ഇതിനായി പ്രയത്നിച്ച വ്യക്തി കൂടിയാണ്. അദ്ദേഹത്തിന് KDF ന്റെ ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുന്നു.
Shipping മിനിസ്ട്രിയിൽ കൃത്യമായ ഇടപെടൽ നടത്തി ഡിപ്പാർട്മെന്റ് തലത്തിൽ കിൽത്താൻ ദ്വീപിന് അനുകൂലമായ സാഹചര്യമൊരുക്കി എടുത്ത യുവമോർച്ച പ്രസിഡന്റ് ശ്രി. മഹദാ ഹുസൈൻന്റെ ഇടപെടലും വളരെ പ്രശംസനീയമാണ്. KDF ന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി രേഖപെടുത്തുന്നു.. അതെപോലെ ഈ സംരംഭത്തിന് വേണ്ടി അധികാരികളുമായി നിരന്തരം ഇടപെടലുകൾ നടത്തി ശക്തമായ പ്രഷർ നൽകിയും കൂട്ടായ്മയിലേക്ക് തന്റെ ജനങ്ങളെ ചേർത്ത് നിർത്തി വിജയത്തിന്റെ സോപാനത്തിലേക്ക് KDF ന്റെ കൈ ചേർത്ത് പിടിച്ച NCP വൈസ് പ്രസിഡന്റ് ശ്രി. ബദർ സമാന്റെ ആത്മാർത്ഥ സേവനം അഭിനന്ദനാർഹ്‌മാണ്.അഴിമുഖത്തിന്റെ ആഴങ്ങളിൽ നിന്നും പാറകല്ലുകൾ നീക്കം ചെയ്യുന്ന ജോലികളിൽ ഏർപ്പെട്ട് വിശപ്പ് അനുഭവപ്പെടുന്നവരുടെ വയറു നിറക്കാൻ ഭക്ഷണമുണ്ടാക്കി വിളമ്പി നൽകി കിൽത്താൻ ദ്വീപിലെ സ്ത്രീ സമൂഹം വഹിച്ച പങ്കിന് നന്ദി എന്ന വാക്കിലൊതുക്കാൻ നമുക്ക് കഴിയില്ല. അഴിമുഖത്തിന്റെ ആഴങ്ങളിൽ ശക്തമായ കുത്തൊലിപ്പിൽ ജീവൻ പണയപ്പെടുത്തി പാത വെട്ടി തെളിക്കാൻ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച നന്മ നിറഞ്ഞ പ്രിയ സമൂഹത്തോട് എങ്ങനെ നന്ദി വാക്കുകൾ പറയണമെന്ന് KDF ന് അറിയില്ല.
കടൽ വാഹനങ്ങളും കര വാഹനങ്ങളും ഇതിനായി സമർപ്പിച്ച സുമനസ്സുകളുടെ പങ്കാളിത്തത്തിന് ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദി. 60 വയ്യുസ്സുകാരൻ 16 വയസ്സിന്റെ ചുറുചുറുക്കിൽ അഴിമുഖത്തേക്ക് ചാടിയിറങ്ങിയ പ്രായമായവർക്ക് സർവ്വ ശക്തൻ ദീർഖായുസ്സ് നൽകട്ടെ. യവ്വനം നാടിനു വേണ്ടി സമർപ്പിച്ച അർപ്പണ ബോധമുള്ള യുവ സമൂഹമാണ് ഈ ചരിത്ര അദ്യായത്തിലെ ചാലക ശക്തിയായവർ.
പാതയൊരുക്കാൻ അഴിമുഖത്തിന്റെ ആഴങ്ങളിലേക്കുള്ള മുങ്ങൽ വിദക്തർക്ക് വേണ്ട കൃത്യമായ നിർദേശം നൽകിയ പ്രിയപ്പെട്ട റയീസിനും മുങ്ങൽ വിദക്തർക്കും അറബി കടലിന്റെ ആഴങ്ങളെ തൊട്ടറിഞ്ഞ നന്ദി. ആദ്യമായി എൻട്രൻസ് കടന്ന വെസ്സലിന് പൈലറ്റായി വെസ്സലിന്റെ അമരത്ത് നിന്ന പ്രിപ്പെട്ട പോക്കിയോട സാലിഹിനും വളരെ വിലമതിക്കാനാവത്ത നന്ദി.
കിൽത്താൻ ദ്വീപിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള കഴിഞ്ഞ് പോയ കാലയവനികയിലെ തെറ്റിധാരണകൾ മാറ്റി കിൽത്താൻ ദ്വീപ്പിന് ഒരു പുതു ചാൽ തുറന്ന് തന്ന കവരത്തി port staff ശ്രി. ഞങ്ങമ്മാട ആറ്റ, port ഡയരക്ടർ ശ്രി. വിക്രാന്ത് രാജാ, asst. ഡയരക്ടർ മുസ്തഫ, Harbour AE ശ്രീ. Shafi, കിൽത്താൻ Port Assistant, സ്റ്റാഫ് ശ്രീ. നാഹിദ് ഉം മറ്റ് staff മാർ, പോലീസ് മേധാവി ഹലീൽ, കിൽത്താൻ ഹാർബർ സ്റ്റാഫ് മാർ ഇവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഈ കുറിപ്പിലൂടെ അറിയിക്കാൻ സാധിക്കുന്നത് ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി നന്ദി നന്ദി.
പേരുകൾ ഓരോന്നായി പരാമർശിക്കണമെങ്കിൽ ഈ ദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പേരും ഇതിൽ എഴുതി ചേർക്കേണ്ടി വരും. ഈ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകിയും, മാനസികവും, ശാരീരികവുമായ പിന്തുണ നൽകിയും ചെറിയപൊന്നാനിയിൽ പുതിയൊരു ചരിത്ര ആദ്യായം കുറിച്ച ഏവർക്കും KDF ന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.