ഇതിഹാസ താരം സനത് ജയസൂര്യയുടെ താൽക്കാലിക പരിശീലക പദവി സ്ഥിരപ്പെടുത്തി നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ‍്.

കൊളംബോ: താൽക്കാലിക പരിശീലകനെന്ന നിലയിൽ ടീമിനെ ചരിത്രവിജയങ്ങളിലേക്കു നയിച്ചതോടെ, ഇതിഹാസ താരം സനത് ജയസൂര്യയുടെ താൽക്കാലിക പരിശീലക പദവി സ്ഥിരപ്പെടുത്തി നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ‍്. 2026ലെ ട്വന്റി20 ലോകകപ്പ് വരെയാണ് കരാർ കാലാവധി. ഇക്കഴിഞ്ഞ ജൂലൈയിലാണ് ശ്രീലങ്കൻ ബോർഡ് ജയസൂര്യയുടെ താൽക്കാലിക പരിശീലകനായി നിയമിച്ചത്.

ജയസൂര്യയ്ക്കു കീഴിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ചരിത്രനേട്ടങ്ങളാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ 27 വർഷത്തിനുശേഷം ആദ്യമായി കിരീടം നേടിയായിരുന്നു തുടക്കം. പിന്നാലെ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽവച്ച് ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ടെസ്റ്റിൽ തോൽപ്പിച്ചു. അടുത്തിടെ ന്യൂസീലൻഡ‍ിനെ സ്വന്തം നാട്ടിൽ രണ്ടു ടെസ്റ്റിലും തോൽപ്പിച്ച് പരമ്പര തൂത്തുവാരി.
ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താനുള്ള വഴിയും തുറന്നിട്ടു.ഈ പ്രകടനം തന്നെയാണ് ജയസൂര്യയെ സ്ഥിരപ്പെടുത്താൻ കാരണമെന്ന് ശ്രീലങ്കൻ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. മുൻപ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ‍ിന്റെ സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായി ജയസൂര്യ പ്രവർത്തിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളാകും സ്ഥിരം പരിശീലകനെന്ന നിലയിൽ ജയസൂര്യയ്ക്കു മുന്നിലുള്ള ആദ്യ പരീക്ഷണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !