ബർലിൻ :ജർമനിയിലെ ബർലിനിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവേലിക്കര പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമായ തട്ടാരമ്പലം ആദം ജോസഫിന്റെ (ബിജുമോൻ) മൃതദേഹം ഒക്ടോബർ 9ന് ഇന്ത്യൻ എംബസിക്ക് കൈമാറി.
പോസ്റ്റ്മോർട്ടത്തിനും, ജര്‍മന്‍ ക്രിമിനല്‍ പൊലീസിന്റെ ഫോറന്‍സിക് പരിശോധനയ്ക്കും ശേഷമാണ് മൃതദേഹം കൈമാറിയത്. ബുധനാഴ്‌ച കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സെപ്റ്റംബർ 30 നാണ് ആദമിനെ കാണാതായത്. തുടർന്ന് ഒക്ടോബർ 3ന് സുഹൃത്തുകൾ പൊലീസിൽ പരാതി നൽകി.കാണാതായ ആദമിനെ ബര്‍ലിനിലെ ഒരു ആഫ്രിക്കന്‍ വംശജന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ആദമിന്റെ സുഹൃത്തുകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് വിവരം ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു. അതേസമയം ജര്‍മന്‍ നിയമമനുസരിച്ച് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണസംബന്ധമായ ഔദ്യോഗിക വിവരങ്ങൾ ഇന്ത്യൻ എംബസിക്കും ആദമിന്റെ മാതാവിനും പൊലീസ് നൽകും. ബർലിനിലെ ആര്‍ഡേന്‍ യൂണിവേഴ്‌സിറ്റിയിൽ സൈബർ സെക്യൂരിറ്റിയിൽ മാസ്‌റേറഴ്‌സ് വിദ്യാർഥിയായി കഴിഞ്ഞ വർഷമാണ് ആദം ജർമനിയിൽ എത്തിയത്. ആദമിന്റെ മാതാവ് ലില്ലി ഡാനിയേല്‍ ബഹറൈനില്‍ ഫാര്‍മസിസ്റ്റാണ്. പിതാവ് നേരത്തെ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.