കോട്ടയം:പാലാ പോളി ടെക്‌നിക് കോളേജില്‍ ചരിത്രമാവർത്തിച്ച് എസ് എഫ് ഐ. ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി. കെഎസ് യു. സ്ഥാനാർഥികളെ പിന്തള്ളിയാണ് എസ് എഫ് ഐ കോളേജിൽ ചെങ്കൊടിപാറിച്ചത്.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാലാ പോളി ടെക്‌നിക് കോളേജില്‍ എ ബി വി പി സ്ഥാനാർഥികൾ ശക്തമായ മത്സരം കാഴ്ച്ചവെച്ചപ്പോൾ കെ എസ് യു തകർന്നടിയുന്നതും വിദ്യാർത്ഥികൾ സാക്ഷ്യം വഹിച്ചു. പാലാ, കിടങ്ങൂർ പോലീസിന്റെ സാന്നിധ്യത്തിൽ സമാധാന പരമായി വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കിയ അധികൃതർ, എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചതായി പ്രഖ്യാപിച്ചു..ലേഡി വൈസ്:ചെയർമാൻ അനു തോമസ്, ജനറൽ സെക്രട്ടറിയായി അനന്യ കൃഷ്ണ ആർ എസും, ആർട്ട് ക്ലബ് സെക്രട്ടറിയായി സൂര്യകിരൺ എസ് ആർ, മാഗസീൻ എഡിറ്റർ ഇന്ദ്രജിത് കെ ആർ, യൂണിയൻ കൗൺസിലറായി അർജുൻ മനോജിനെയും തിരഞ്ഞെടുത്തു.
വിജയികളെ കോളേജ് കവാടത്തിൽ രക്തഹാരമണിയിച്ചു സ്വീകരിച്ച പ്രവർത്തകർ പാലാ നഗരത്തിൽ നടത്തിയ പ്രകടനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.