ഈരാറ്റുപേട്ട:ജെ. സി. ഐ. പാലാ സൈലോഗ്സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ഈരാറ്റുപേട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു.
പൊതുസമൂഹത്തിൽ ഇവർ ചെയ്യുന്ന നിശബ്ദ സേവനത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ് നൽകിയത്.ചടങ്ങിൽ ജെ സി ഐ പാലാ സൈലോഗ്സിന്റെ പ്രസിഡന്റ് ജെ. സി.ഓമന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉൽഘാടനം നിർവഹിച്ച് സംസാരിച്ചു.
ചടങ്ങിൽ ജെ സി. എസ്. രാധാകൃഷ്ണൻ സ്വാഗതവും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റൽ ഗൈനക്കോളജി ഡോക്ടർ സണ്ണി മാത്യു, ലയൺസ് ക്ലബ് ഡിസ്റ്റിക് പ്രോജക്ട് കോർനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം, വ്യാപാരി വ്യവസായി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എ. എം. എ.ഖാദർ, ജെസിഐ സോൺ 22 വൈസ് പ്രസിഡന്റ് ജെ. സി. നീരജ് പ്രേമാനന്ദ റാവു, സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസ്സാറുദ്ദീൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ജെ സി. ഡോക്ടർ ഡെന്നി തോമസ് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.