പള്ളിപ്പുറം: നാളികേര കർഷകർക്ക് ഒരു കൈത്താങ് ആയി ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ന് (09/10/2024) പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ കേരഗ്രാമം പദ്ധതിയുടെ ആലോചന യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി. എസ്. സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്നു.
വൈസ് പ്രസിഡന്റ് ശ്രീമതി. ഷിൽജ സലീം, സ്ഥിരം കമ്മിറ്റി അംഗങ്ങളായ ശ്രീ. കെ കെ ഷിജി, ശ്രീമതി. നൈസി ബെന്നി, വിവിധ വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കൃഷി ഓഫീസർ സ്വാഗതവും പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ പദ്ധതി വിശദീകരണവും നടത്തി.
ഈ വരുന്ന 15 ആം തീയതി മുതൽ 25 ആം തീയതി വരെ വാർഡ് തല സർവ്വേ ആരംഭിക്കും. സംസ്ഥാനത് ആകെ 54 കേരഗ്രാമങ്ങൾ അനുമതി ലഭിച്ചതിൽ ഒന്ന് ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ ആണ്.
മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ ആദ്യ വർഷം 25.6 ലക്ഷം രൂപയുടെ പദ്ധതികൾ ആണ് പഞ്ചായത്തിന് അനുവദിച്ചു കിട്ടിയത്. നിലവിലുള്ളതും പുതിയതുമായ തെങ്ങുകള്‍ക്ക് ശാസ്ത്രീയ പരിപാലന മാര്‍ഗ്ഗങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുക ഉള്‍പ്പെടെ മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം, ജലസേചനം, രോഗകീടപരിപാലനം, തെങ്ങിന്‍തോട്ടങ്ങള്‍ ബഹുവിള കൃഷി സമ്പ്രദായം, മൂല്യവർധനം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.