പാലാ: കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ വിളിച്ചു പറഞ്ഞ ശേഷമാണ് ഭർത്താവ് റോയി തൂങ്ങി മരിച്ചതെന്നാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന വിവരം.
സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇന്ന് 12 മണിയോടെ ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കിയെന്നും പറയപ്പെടുന്നു. മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയായ ഏക മകൻ സ്കൂളിൽ പോയതിനു ശേഷമാണു ദമ്പതികൾ മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കടനാട് കണക്കൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്... മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ് ജാൻസി. റോയിയെ വിട്ടിൽ തൂങ്ങി മരിച്ച നിലയിലും ജാൻസിയെ വീടിനുള്ളിൽ നിലത്ത് കമഴ്ന്നു, മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി ഉടനടി സ്ഥലത്തെത്തുകയും തുടർന്നു പോലീസ് ഉദ്യോഗസ്ഥരും മറ്റ് പ്രാദേശിക ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ജിജി തമ്പി ആവശ്യപെട്ടു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.