ഡൽഹി: പധാനമന്ത്രി മുദ്ര യോജനയില്‍ വായ്പ തുകയായി ഇനി 20 ലക്ഷം രൂപ ലഭിക്കും. ജൂലൈയില്‍ അവതരിപ്പിച്ച 2024 - 25 സാമ്ബത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് വായ്പാ പരിധി ഉയർത്തിയിട്ടുള്ളത്.
സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ (എസ്‌സിബികള്‍),റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആർആർബികള്‍), ബാങ്കിംഗ് ഇതര ധനകാര്യ കമ്പിനികള്‍ (എൻബിഎഫ്‌സികള്‍), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്.
അംഗമാകാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?
1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴില്‍ ലോണ്‍ ലഭിക്കും.
3 മുൻപ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്
4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.
5 സംരംഭകൻ 24 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
താല്‍പ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
ഹോം സ്‌ക്രീനിലെ 'അപ്ലൈ നൗ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പുതിയ സംരംഭകൻ', 'നിലവിലുള്ള സംരംഭകൻ', 'സ്വയം തൊഴില്‍ ചെയ്യുന്നവർ' എന്നിവയ്ക്കിടയില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ ഏതാണോ അത് തിരഞ്ഞെടുക്കുക.
ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കില്‍, 'അപേക്ഷകൻ്റെ പേര്', 'ഇമെയില്‍ ഐഡി', 'മൊബൈല്‍ നമ്പർ' എന്നിവ ചേർക്കുക.
ഒടിപി വഴി രജിസ്റ്റർ ചെയ്യുക.
പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പത്രം, ടിവി, റേഡിയോ ജിംഗിള്‍സ്, ഹോർഡിംഗുകള്‍, ടൗണ്‍ ഹാള്‍ മീറ്റിംഗുകള്‍, സാമ്പത്തിക സാക്ഷരത, ബോധവല്‍ക്കരണ ക്യാമ്പുകള്‍, സാമ്പത്തിക ഉള്‍പ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകള്‍ തുടങ്ങിയവയിലൂടെയുള്ള പരസ്യ ക്യാമ്പയ്‌നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.