തിരുവല്ല:മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം വെണ്ണിക്കുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഗാന്ധിജയന്തിദിനത്തിൽ നടത്തിവരുന്ന അധ്യാപക വിദ്യാർഥി രക്ഷാകർതൃ സംഗമത്തിന്റെ ഈ വർഷത്തെ സമ്മേളനം 02/10/2024 ബുധനാഴ്ച (നാളെ) രാവിലെ 9: 30 മുതൽ ഉച്ചക്ക് 1മണി വരെ അയിരൂർ യൂഹാനോൻ മാർ തോമ്മാ & മാത്യൂസ് മാർ അത്താനിയോസിയോസ് ഹോളിസ്റ്റിക് സെന്ററിൽ വെച്ച് നടക്കും,
സെന്റർ പ്രസിഡന്റ് റവ:ജോസഫ് കെ തോമസ് അധ്യക്ഷത വഹിക്കും,റവ: ജിതിൻ മാത്യുസ്,റവ:ബ്ലസൻ സാം കോശി എന്നിവർ നേതൃത്വം നൽകും.അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർക്കായി വിവിധ പരിപാടികളും ക്ലാസുകളും ഉണ്ടായിരിക്കും.ജെ എം & എം എ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമൂഹ്യ സേവന പരിപാടികളെ ക്കുറിച്ച് വിശദമായി മനസിലാക്കുന്നതിനീള്ള അവസരവുമൊരുക്കുന്നതാണ്.സെന്റർ സെക്രട്ടറി കെ കെ തോമസ്, ജോയിന്റ് സെക്രട്ടറി ലിജി തോമസ് ട്രഷറർ ജയ്സൻ സാമുവേൽ മുതലായവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നുമാർത്തോമ്മാ സൺഡേ സ്കൂൾ സമാജം വെണ്ണിക്കുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ രക്ഷാകർതൃ സംഗമം
0
ചൊവ്വാഴ്ച, ഒക്ടോബർ 01, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.