കാപ്പി പലര്‍ക്കും സകലതിനുമുള്ള ഔഷധമാണ്. രാവിലെ എഴുന്നേക്കുമ്പോള്‍ തുടങ്ങി സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് കാപ്പിയെ ആശ്രയിക്കുന്ന നിരവധിപേരുണ്ട്.
ഒരു കപ്പ് കാപ്പി കുടിച്ച് സംസാരിക്കാമെന്ന് പറയുന്ന എത്രയോ പേരെ നമുക്കിടയില്‍ കാണാം. ഊര്‍ജവും ഉന്മേഷവും കിട്ടാനും തലപുകഞ്ഞിരിക്കുമ്പോള്‍ ആശ്വാസം കിട്ടാനും ഒന്ന് റിലാക്സ് ആകാനുമൊക്കെ കാപ്പി നല്ല കൂട്ടുകാരനാണ്.
ഒക്ടോബര്‍ ഒന്നാം തീയതി ഇന്റര്‍നാഷണല്‍ കോഫീ ഡേ അഥവാ കാപ്പിയുടെ അന്താരാഷ്ട്ര ദിനമാണ്. ഉലുവയും ജീരകവും വറുത്തുപൊടിച്ച് ചേര്‍ത്ത, ആവിപറക്കുന്ന നാടന്‍ കാപ്പി മുതല്‍ പച്ചപരിഷ്കാരികളും വിദേശികളുമായ എസ്പ്രസോ, ലാറ്റെ, കാപ്പുച്ചിനോ തുടങ്ങി കാപ്പിപ്രിയരുടെ മനംനിറയ്ക്കുന്ന കാപ്പിരുചികൾ നിരവധിയാണ്.
ലോകപ്രശസ്തമായ ചില കാപ്പികളെ പരിചയപ്പെടാം.
വിയറ്റ്നാമിസ് എഗ് കോഫി
വിയറ്റ്നാമില്‍നിന്നുള്ള എഗ് കോഫി, കാപ്പി പ്രിയര്‍ തയ്യാറാക്കുന്ന ബക്കറ്റ് ലിസ്റ്റില്‍ ഉറപ്പായും ഇടംപിടിക്കും. 1940-കളില്‍ ഹാനോയിലെ ഒരു കാഴ്ചാപരിമിതിയുള്ള വ്യക്തിയാണ് എഗ് കോഫി കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരു, കണ്ടന്‍സ്ഡ് മില്‍ക്, പഞ്ചസാര വിയറ്റ്നാസ് എന്നിവയാണ് എഗ് കോഫിയുടെ പ്രധാന ചേരുവകള്‍.
അഫോഗാട്ടോ
ഐസ്ക്രീമും കോഫിയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയതാണ് ഇറ്റാലിയന്‍ ഡെസേര്‍ട്ടായ അഫോഗാട്ടോ. ഒന്നോ രണ്ടോ സ്കൂപ്പ് ഐസ് ക്രീമും ചൂടുള്ള എസ്പ്രസോയും ചേര്‍ന്നതാണിത്.
ഐറിഷ് കോഫി
അയര്‍ലന്‍ഡില്‍ 1940-കളില്‍ കണ്ടെത്തിയെന്ന് കരുതപ്പെടുന്ന കോഫിയാണിത്. ഐറിഷ് വിസ്കി, ഹോട്ട് കോഫി, പഞ്ചസാര, വിപ്ഡ് ക്രീം എന്നിവയാണ് പ്രധാന ചേരുവകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.