തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടി സിദ്ദിഖ് എംഎൽഎ രംഗത്ത്. മോദി വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് ഫോട്ടോ ഷൂട്ടിനാണോയെന്നാണ് സിദ്ദിഖ് വിമർശിച്ചത്.
വയനാടിന് വേണ്ട സഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട നിയമസഭയിലെ ചർച്ചയിലായിരുന്നു വിമർശനം.
'229 കോടി രൂപ അടിയന്തര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നയാപെെസ നൽകിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. വയനാട് പുനരധിവാസത്തിന് ഏകദേശം 2000 കോടി രൂപ ആവശ്യമാണ്. എന്നിട്ടും ഒരു നയാപെെസ നൽകിയില്ല. ഇപ്പോൾ വയനാട്ടിലെ ദുരന്തബാധിതർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന്. അവരുടെ മുഴുവൻ കടവും എഴുതിത്തള്ളണം',- സിദ്ദിഖ് പറഞ്ഞു.ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുള്ള കേന്ദ്രസഹായം വൈകരുതെന്ന് നേരത്തെ ഹൈക്കോടതിയും അറിയിച്ചിരുന്നു.
സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹെെക്കോടതി വ്യക്തമാക്കി. 18ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൽ സുന്ദരേശൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.