പത്തനംതിട്ട: എല്ലാ അയ്യപ്പഭക്തന്മാര്ക്കും ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്. ഭക്തരുടെ സുരക്ഷിതത്വമാണ് തങ്ങളുടെ ലക്ഷ്യം. ബോധപൂര്‍വം ആരെങ്കിലും പ്രശ്നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി എന്‍ വാസവന് പറഞ്ഞത്
ഭക്ത ജനങ്ങള്‍ക്ക് ഒരു വിഷമവുമില്ലാതെ അവരുടെ താല്പര്യങ്ങള് സംരക്ഷിച്ച് എങ്ങനെയാണോ തീര്‍ത്ഥാടനം സുഗമമാക്കേണ്ടത് അത് ദേവസ്വം ബോര്‍ഡ് ചെയ്യും. വരുന്ന ഒരാളെയും തിരിച്ചയക്കില്ലെന്ന് പറയുമ്പോള്‍ കലാപത്തിനുള്ള ഒരു അവസരവുമില്ലല്ലോ. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു അയ്യപ്പഭക്തനെയും തിരിച്ചയക്കുന്ന പ്രശ്നമില്ല, ദര്‍ശനം ഉറപ്പാക്കും. ഓണ്‍ലൈന്‍ ബുക്കിങ്ങിന് അക്ഷയ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. ബോധപൂര്‍വം ആരെങ്കിലും പ്രശ്നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടും’,
ആള്‍ക്കൂട്ടത്തെ കൃത്യമായി നിയന്ത്രിച്ച് പോകണമെങ്കില്‍ നമ്പറിന്റെ നിശ്ചയവും ക്രമീകരണങ്ങളും വേണം. ഭക്തജനങ്ങള്‍ക്ക് സുരക്ഷിതത്വം വേണം, അവര്‍ക്ക് ദാഹജലം കൊടുക്കണം, ദര്‍ശനത്തിനുള്ള സൗകര്യം വേണം തുടങ്ങിയ എല്ലാ ആവശ്യങ്ങളും ഒരുക്കി സുഗമമായ ദര്‍ശനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മഴയും വേനലുമേല്ക്കാതിരിക്കാന് റൂഫിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആധുനിക സംവിധാനത്തോട് കൂടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.