കൊച്ചി: കോട്ടയത്ത് അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം പ്രമുഖ സിനിമാ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വിഷ്ണു മോഹൻ കൊച്ചിയിൽ നിർവഹിച്ചു.
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 14,15,16 തീയതികളിൽ കോട്ടയത്ത് വച്ചാണ് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി 'അരവിന്ദം' എന്നു പേരിട്ട നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ.
ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ.
പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും ഉണ്ടായിരിക്കും.
2024 ജനുവരി ഒന്നു മുതൽ ഡിസംബർ 30 വരെ ചിത്രീകരിച്ച് റിലീസ് ചെയ്തതും അല്ലാത്തതുമായ മുപ്പത് മിനിട്ടിൽ താഴെയുള്ള ഷോർട്ട് ഫിലിമുകൾ ആണ് അയക്കാവുന്നത്.
ഒക്ടോബർ 20 മുതൽ എൻട്രികൾ അയക്കാവുന്നതാണെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7012864173 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം.
പ്രമുഖ സിനിമാ സംവിധായകൻ വിഷ്ണു മോഹൻ,അഡ്വ. അനിൽ ഐക്കര, (സെക്രട്ടറി, തമ്പ് ഫിലിം സൊസൈറ്റി), ആർ. സാനു, എം എൽ രമേഷ് , (രക്ഷാധികാരി, ‘തിര’ ഫിലിം സൊസൈറ്റി ), ജയദേവ് വി ജി (സംസ്ഥാന സമിതി അംഗം, തപസ്യ കലാസാഹിത്യ വേദി ) എന്നിവർക്കൊപ്പം, അഡ്വ. ലിജി എൽസ ജോൺ, അനിരുദ്ധ് ഏഴാച്ചേരി, സുധേഷ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.