ന്യൂഡൽഹി: മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹിന്ദുത്വ ഗ്രൂപുകൾ അഭിനന്ദിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്. ലങ്കേഷിനെ വെടിവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന പരശുറാം വാഗ്‌മോറെയെയും സഹപ്രതിയായ മനോഹർ ഇടവെയെയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച രാവിലെ തങ്ങളുടെ ‘എക്‌സിൽ വന്ന ഒരു പോസ്റ്റിൽ അഭിനന്ദിക്കുന്നത് കാണാം.
രണ്ട് പ്രതികളെയും ആഘോഷ മുദ്രാവാക്യങ്ങളുമായാണ് പ്രാദേശിക ഹിന്ദുത്വ അനുകൂലികൾ വിജയ്പുരയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് മാലകളും ഓറഞ്ച് ഷാളുകളും അണിയിച്ച് ഇരുവരെയും ഛത്രപതി ശിവജിയുടെ പ്രതിമയുടെ അരികിലേക്ക് ആനയിച്ചു. തുടർന്ന് അവർ കാളികാ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയയെന്നും ഇന്ത്യാ ടുഡേ വെബ്‌സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് വർഷമായി അന്യായമായി ജയിലിലടച്ച പരശുറാം വാഗ്‌മോറിനെയും മനോഹർ യാദ്‌വെയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. യഥാർഥ കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ, ഹിന്ദു അനുകൂല തൊഴിലാളികളായതുകൊണ്ടാണ് ഇവരെ ലക്ഷ്യമിടുന്നത്. ഈ അനീതിക്ക് ഗുരുതരമായ ആത്മപരിശോധന ആവശ്യമാണെന്നും’ ഒരു ഹിന്ദുത്വ അനുകൂല നേതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
2017 സെപ്റ്റംബർ 5നാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായ ഗൗരി ലങ്കേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടു വളപ്പിൽവെച്ച് വെടിയേറ്റുവീണത്. മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ പ്രതികൾ മാധ്യമപ്രവർത്തകക്കുനേരെ നാല് തവണ വെടിയുതിർത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.