ഗുജറാത്ത്: ജിഎസ്ടി തട്ടിപ്പ് കേസിൽ ദേശീയ ദിനപത്രമായ ‘ദി ഹിന്ദു’വിലെ സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ. സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ മഹേഷ് ലംഗയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 14 സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ചാണ് മഹേഷ് ലംഗയെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ജിഎസ്ടി വകുപ്പിൻ്റെ പരാതിയെ തുടർന്നാണ് അഹമ്മദാബാദ്, ജുനാഗഡ്, സൂറത്ത്, ഖേഡ, ഭാവ്‌നഗർ എന്നിവിടങ്ങളിൽ റെയ്‌ഡ് നടന്നത്. റെയ്‌ഡിൽ 20 ലക്ഷം രൂപയും കണക്കിൽ പെടാത്ത പണവും സ്വർണ്ണവും നിരവധി ഭൂമി രേഖകളും കണ്ടെടുത്തിരുന്നു. അതേസമയം കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനും മെയ് ഒന്നിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് എഫ്ഐആറിൽ പറയുന്നു.
നേരത്തെ 13 സ്ഥാപനങ്ങൾക്കും ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു. ജിഎസ്ടി തട്ടിപ്പ് സർക്കാർ ഖജനാവിന് നഷ്‌ടമുണ്ടാക്കിയെന്നും പ്രതികൾ വ്യാജ ബില്ലുകളിലൂടെ വ്യാജ ഐടിസി നേടുകയും കൈമാറുകയും ചെയ്തുവെന്നും അന്വേഷണ സംഘം പറയുന്നു. ഡ്യൂട്ടി ഒഴിവാക്കുന്നതിന് കമ്പനികൾ വ്യാജ ഐഡൻ്റിറ്റികളും രേഖകളും ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
വ്യാജരേഖകൾ ചമച്ച് 220-ലധികം ബിനാമി സ്ഥാപനങ്ങൾ തട്ടിപ്പിനായി ഉപയോഗിച്ചതായി എഫ്ഐആറിൽ മഹേഷ് ലംഗയുടെ പേര് ഇല്ല. എന്നാല്‍, മഹേഷ് ലംഗയുടെ ഭാര്യ പങ്കാളിയായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഡിഎ എൻ്റർപ്രൈസ് എന്ന സ്ഥാപനത്തിൻ്റെ ഉടമകളിൽ ഒരാളായിരുന്ന ബന്ധു മനോജെ കുമാർ ലംഗയുടെ പേര് ഉണ്ട്.
എന്നാൽ, ലംഗയുടെ ബന്ധുവിനെയോ ഭാര്യയെയോ അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപി എംഎൽഎ ഭഗവാൻ ബരാദിൻ്റെ മകൻ അജയ്, മരുമക്കളായ വിജയകുമാർ കലാഭായ് ബരാദ്, രമേഷ് കലാഭായ് ബരാദ് എന്നിവരും കേസിൽ പ്രതികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.