കൊല്‍ക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വന്‍തകര്‍ച്ചയില്‍നിന്ന് കരകയറിയ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 356ന് ഡിക്ലയര്‍ ചെയ്തു.16 റണ്‍സെടുത്ത് നില്ക്കുന്ന ബംഗാളിന് വിക്കറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല.
ഏഴുവിക്കറ്റിന് 267 റണ്‍സ് എന്നനിലയിലാണ് നാലാംദിനം കേരളം തുടങ്ങിയത്. 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സല്മാന് നിസാറാണ് കേരളത്തിന്റെ ബാറ്റിങ് നിരയില്‍ ടോപ്സ്കോറര്‍. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും 84 വീതമെടുത്ത് കേരളത്തെ കരകയറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
83 റണ്‍സ് എടുത്ത് നില്‍ക്കുന്നതിനിടെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. ഏഴാംവിക്കറ്റില്‍ ജലജ് സക്സേനയും സല്മാന് നിസാറും ഒത്തുചേര്‍ന്ന് ടീമിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
തുടര്‍ന്ന് ഒത്തുചേര്‍ന്ന സല്മാന് നിസാര്‍- മുഹമ്മദ് അസ്ഹറുദ്ദീന് സഖ്യം എട്ടാംവിക്കറ്റിലും ടീമിന് ഭദ്രമായ സ്കോറിലേക്ക് നയിച്ചു. ബംഗാളിനുവേണ്ടി ഇഷാന് പോറല്‍ ആറുവിക്കറ്റ് നേടി. മുഹമ്മദ് കൈഫ്, പ്രതിപ്ത പ്രമാണിക്, ശുവം ദേ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.