ബെംഗളൂരു: ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 17 പേരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 10 ലധികം പേരെ രക്ഷപ്പെടുത്തി, അവരില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അപകടസ്ഥലം സന്ദര്‍ശിച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ബെംഗളൂരുവിലെ എല്ലാ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. കൃത്യമായ അനുമതിയില്ലാതെയാണ് ഈ കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കണ്ടെത്തല്‍.
ബില്‍ഡര്‍, കരാറുകാരന്, ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിര്‍മാണങ്ങള്‍ കണ്ടെത്തി ഉടന്‍ നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂര്‍ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണത്. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.