ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ട്രയല്‍റണ്‍ ഒരുങ്ങുന്നു ലോകത്തെ അഞ്ചാമത്തെ രാജ്യമാകും
ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് 35-ലധികം ഹൈഡ്രജന്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും.
ആദ്യ ഹൈഡ്രജന്‍ വടക്കന്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷന് ഓടി തുടങ്ങുവാൻ ആണ് സാധ്യത. 89 കിലോമീറ്റര്‍ നീളമുള്ള ജിന്ദ്-സോനിപത് റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടുക.ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്' പദ്ധതിക്ക് കീഴില്‍ മിക്ക ഹൈഡ്രജന്‍ ഇന്ധന ട്രെയിനുകളും പൈതൃക മലയോര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സാധ്യത. പൈതൃക മേഖലകളിലൂടെയുള്ള റെയില്‍പാതകളിലെ മലിനീകരണം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഹൈഡ്രജൻ ഇന്ധനത്തിന്‍റെ പ്രയോജനം എന്ത്?
ഹൈഡ്രജൻ ഒരു ശുദ്ധമായ ഇന്ധനമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ മറ്റ് ഇന്ധനങ്ങൾ പുക പുറന്തള്ളുന്നു. എന്നാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോൾ വെള്ളം മാത്രമാണ് പുറത്തുവിടുന്നത്. ഗാർഹിക വിഭവങ്ങളിൽ നിന്നും പുനരുപയോഗിക്കാവുന്ന ഊർജത്തിൽ നിന്നും വരെ ഹൈഡ്രജൻ ഉത്പാദിപ്പിക്കാമെന്നതിനാൽ, ഇന്ധനത്തിന്‍റെ ലഭ്യതയിൽ ക്ഷാമമുണ്ടാകില്ല.
ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത് വഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല, ഹൈട്രജൻ ഇന്ധനം വരുന്നതോടെ ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.
ഡിസംബറിൽ നടത്തുന്ന പരീക്ഷണ ഓട്ടത്തിന് ആവശ്യമായ ഹൈഡ്രജൻ ഇന്ധനം ഗ്രീൻഎച്ച് ഇന്ത്യ എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് വിതരണം ചെയുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം ബയോമാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും.
ഇതോടെ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.