പാലക്കാട്: 70 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ചിറ്റൂരിൽ നിന്നാണ് കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന സ്പിരിറ്റ് കണ്ടെത്തിയത്. പാലക്കാട് എക്സൈസ് ഐബി പാർട്ടിയും, ചിറ്റൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ.എൻ, ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ.എസ്, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഓസ്റ്റിൻ.കെ.ജെ, സുരേഷ് ആർ.എസ്, വിശ്വകുമാർ.ടി.ആർ, സുനിൽകുമാർ.വി.ആർ, പ്രസാദ്.കെ,
ചിറ്റൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫ്രാൻസിസ്.സി.ജെ, പ്രിവന്റീവ് ഓഫീസർ ഗുരുവായൂരപ്പൻ, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശെൽവകുമാർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.