കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് സർവീസ് അവസാനിപ്പിച്ച സൗദിയ എയർലൈൻസ് ഇതാ വീണ്ടും തിരിച്ചെത്തുന്നു. ഇന്നലെ സൗദിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
റിയാദിലേക്കുള്ള സർവീസ് ഡിസംബർ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് സൗദിയ എയർലൈൻസിൻ്റെ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ റീജ്യനൽ ഓപറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദ് അറിയിച്ചു. 160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാണ് നിലവിൽ സർവീസിന് ഉപയോഗിക്കുന്നത്.
ഹജ്ജ് വിമാന സർവീസിനും സൗദിയ തിരിച്ചെത്തുന്നതോടെ മികച്ച അവസരമാണ് ഒരുങ്ങുന്നത്. റിയാദ് സർവീസ് ആരംഭിക്കുന്നതോടെ സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും മികച്ച കണക്റ്റിവിയായിരിക്കും സൗദി എയർലൈൻസ് ഒരുക്കുന്നത്.
റെസ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.