പാലക്കാട്: 1991-ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ.
കഴിഞ്ഞ ദിവസം ഒരു ചാനൽ ചര്‍ച്ചയില്‍ "1991-95 വരെ പാലക്കാട് മുൻസിപ്പാലിറ്റി സി.പി.എം ഭരിച്ചത് ബി.ജെ.പി പിന്തുണയോടെയായിരുന്നു" എന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു കത്തില്ല എന്നാണ് നിതിന്‍ കണിച്ചേരി സന്ദീപ് വാര്യർക്ക് മറുപടി കൊടുത്തത്. തെളിവ് പുറത്തുവിടണമെന്ന് നിതിൻ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്ദീപ് വാര്യർ കത്ത് പുറത്ത് വിട്ടത്. "എം.എസ് ഗോപാലകൃഷ്ണന്‍ അയച്ച കത്താണിത്. അദ്ദേഹമാണ് പിന്നെ ചെയര്‍മാനായത്. ശിവരാജന്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച കത്ത് പുറത്തുവിടുകയാണ് " എന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കത്ത് പുറത്തു വിട്ടത്.
ഇക്കാലത്ത് സി.പി.എമ്മിന് പിന്തുണ നൽകിയിരുന്നതായി അന്നത്തെ ബിജെപി കൗൺസിലറായ ശിവരാജനും മാധ്യമങ്ങളോട് പറഞ്ഞു. ആറ് കൗൺസിലർമാർ അന്ന് സി.പി.എമ്മിനെ പിന്തുണച്ചിരുന്നു എന്നാണ് ശിവരാജൻ പറയുന്നത്. വിഷയത്തിൽ നിതിൻ കണിച്ചേരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.