സ്റ്റേറ്റ് വെയർഹൗസ് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പറവൂർ : ബീവറേജ് ഔട്ട് ലെറ്റിനു വേണ്ടി നിയമവിരുദ്ധമായി വെയർഹൗസ് കോമ്പൗണ്ട് ദുരുപയോഗം ചെയ്യാൻ കൂട്ടുനിൽക്കുന്ന അധികാരികൾക്കെതിരെ എസ്ഡിപിഐ വാണിയക്കാട് ബ്രാഞ്ചുകമ്മിറ്റിയുടെ നേതൃത്വത്തിൽ വെയർഹൗസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


വാണിയക്കാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വെയർഹൗസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ പറവൂർ മണ്ഡലം പ്രസിഡന്റ് സിയാദ് സി.എസ് ഉദ്ഘാടനം ചെയ്തു.

പറവൂർ താലൂക്ക് പ്രദേശം മുഴുവൻ വിതരണം ചെയ്യുന്ന റേഷൻ ഉല്പന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസാണ് യാതൊരു സുരക്ഷയും ഒരുക്കാതെ രാത്രികളിലും അവധി ദിവസങ്ങളിൽ വരെ മദ്യപാനികൾക്ക് വിഹരിക്കാൻ വിട്ടു നൽകിയിരിക്കുന്നത്. അതിനു കൂട്ടുനില്ക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെയർഹൗസിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് താഹിർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് അബ്ദുൽ സലാം സ്വാഗതവും എൻ എസ് അബ്ദുളള നന്ദിയും രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !