കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നാലര വര്‍ഷം വ്യാജ ഡോക്ടര്‍ ജോലി ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതരെ പ്രതിചേര്‍ക്കാന്‍ പോലീസ്; നിയമനം നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റി

കടലുണ്ടി (കോഴിക്കോട്): കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നാലര വര്‍ഷം വ്യാജ ഡോക്ടര്‍ ജോലി ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതരെ പ്രതിചേര്‍ക്കാന്‍ പോലീസ്. ഇയാള്‍ക്ക് നിയമനം നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

ഒരാള്‍ക്ക് ജോലി നല്‍കുമ്പോള്‍ ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നിരിക്കെ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ ജാഗ്രതl പുലര്‍ത്തിയില്ലെന്നാണ് കണ്ടെത്തല്‍.

രജിസ്റ്റര്‍ നമ്പറില്‍ ഉള്ള പേരും ഇയാളുടെ പേരും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കിലും ഇതും ആശുപത്രി അധികൃതര്‍ വിശദമായി പരിശോധിച്ചില്ല. ഇന്നലെ ആശുപത്രിയില്‍ പരിശോധന നടത്തിയ പോലീസ് ഇയാളുമായി ബന്ധപ്പെട്ട രേഖകളും ഇയാള്‍ക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതരെ പ്രതി ചേര്‍ക്കുക. ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നടപടികളും ആശുപത്രിക്കെതിരെ ഉണ്ടാവും.

കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയില്‍ പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ്കുമാര്‍ അസ്വാഭാവികമായി മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന് തോന്നിയ സംശയമാണ് വ്യാജഡോക്ടറെ പുറത്തുകൊണ്ടുവന്നത്. വിനോദ്കുമാറിന്റെ മകന്‍ ഡോ. പി. അശ്വിന്റെ ഭാര്യ ഡോ. മാളവികയുടെ സീനിയറായി പഠിച്ചതാണ് ലൂക്കെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ പുറത്തുവന്നത്. 

ഇയാള്‍ മലപ്പുറം ജില്ലയില്‍ എട്ട് ആശുപത്രികളില്‍ ജോലിചെയ്തതായും കണ്ടെത്തി. എന്നാല്‍, പെരുമാറ്റത്തിലും ചികിത്സയിലും വിദഗ്ധനായ ഡോക്ടര്‍ എന്ന തോന്നലാണ് ലൂക്ക് ഉണ്ടാക്കിയത്. ഇയാള്‍ക്ക് ധാരാളം രോഗികള്‍ ഉണ്ടാവാറുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സെപ്റ്റംബര്‍ 23-നാണ് വിനോദ്കുമാര്‍ മരിച്ചത്. ഡോ. അശ്വിനും ഡോ. മാളവികയും ആ സമയം ചണ്ഡീഗഢിലായിരുന്നു. സംസ്‌കാരച്ചടങ്ങിനെത്തിയശേഷം വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് 27-ന് ഡോ. മാളവിക ഇതേ ആശുപത്രിയില്‍ എത്തിച്ചു. 

ആശുപത്രിയില്‍വെച്ച് അബു ഏബ്രഹാം ലൂക്ക് എന്ന പേരുകണ്ട് സംശയംതോന്നി നടത്തിയ അന്വേഷണമാണ് യഥാര്‍ഥസംഭവം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് 28-ന് പോലീസില്‍ പരാതിനല്‍കി.

ലൂക്ക് 2011-ലാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പഠനത്തിനായെത്തുന്നത്. പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെവന്നതോടെ സമാനപേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍നമ്പര്‍ ഉപയോഗിച്ചു ചികിത്സതുടങ്ങുകയായിരുന്നു. ആര്‍.എം.ഒ.യുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രിയധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ ലൂക്ക് എത്തുന്നത്.

അബു സേവ്യര്‍ എന്നയാളുടെപേരിലുള്ള ടി.സി.എം.സി. രജിസ്റ്റര്‍നമ്പറാണ് ആശുപത്രികളില്‍ നല്‍കിയിരുന്നത്. തനിക്ക് രണ്ടുപേരുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ക്ക് മറുപടിനല്‍കിയത്. ഒരു രാത്രിഡ്യൂട്ടിക്ക് 3600 രൂപയും രാവുംപകലുമുള്ള ഡ്യൂട്ടിക്ക് 7200 രൂപയുമായിരുന്നു ഇയാള്‍ ആശുപത്രിയില്‍നിന്ന് ഈടാക്കിയിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മലയാളികളെ കരയിപ്പിച്ച് ഡോ. വന്ദന ദാസ് കടന്നുപോയിട്ട് ഒരാണ്ട്..

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !