കാഞ്ഞിരപ്പള്ളി: മെൻ്ററിംഗ് ഇന്നത്തെ വിദ്യാർത്ഥികൾക്ക് അനിവാര്യമാണെന്ന് ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പ്രസ്താവിച്ചു. കോവിഡിന് ശേഷം ടീനേജ് പ്രായക്കാർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ആ കുട്ടികൾക്ക് സാന്ത്വനമേകുവാനും , ലക്ഷ്യബോധത്തിലുറയ്ക്കുവാനും സ്വയാവ ബോധം വളർത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറയായി തീരുവാനും മെൻ്ററിംഗ് സംവിധാനം ഉപകരിക്കുമെന്ന് ചിഫ് വിപ്പ് ഓർമ്മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന 450 വിദ്യാർത്ഥികൾക്ക് 45 കൗൺസിലർമാർ ഒരേ ദിവസം കൗൺസിലിംഗ് നടത്തുന്ന വെൽനസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിച്ച് പ്രഗൽഭരും അനുഭവസമ്പന്നരുമായ കൗസിലേഴ്സിൻ്റെ സേവനം ഒരു വർഷത്തേക്ക് സൗജന്യമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് വെൽനസ് പ്രോഗ്രാമിനുള്ളതെന്ന് നിർമ്മലൈറ്റ്സ് ( മൈൻഡ് കെയർ ആൻ്റ് ക്യുവർ ) ഡയറക്ടർ ഡോ: പി.എം.ചാക്കോ സൂചിപ്പിച്ചു.
സ്ക്കൂൾ മാനേജർ റവ:ഫാ വർഗീസ് പരുന്തിരിക്കൽ അധ്യക്ഷത വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ റവ:ഫാ.ഡോമിനിക് അയലൂപ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ തോമസ്, നിർമ്മലൈറ്റ് ജനറൽ കോർഡിനേറ്റർ പി.എം.വർക്കി , പി.ആർ.ഒ ജയിംസ് കുഴിയ്ക്കാട്ട്, പി റ്റി എ പ്രസിഡൻ്റ് പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.ഫോൺ നമ്പർ - 9447054125 / 8921552128.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.