കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ നിന്ന് 26 പവൻ മോഷ്ടിച്ചകേസിൽ ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.
ഇതിൽ ആരെയും അറസ്റ്റുചെയ്തതായി വിവരമില്ല. നേരത്തേ കുടുംബവമായി അടുത്തിടപഴകിയിരുന്ന ചിലരെ പൊലീസ് ചോദ്യംചെയ്തിരുന്നു. അതിനുപിന്നാലെയാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൂന്ന് മാല, ഒരു വള, രണ്ട് ജോഡി കമ്മൽ, ഡയമണ്ടിന്റെ ഒരു ജോഡി കമ്മൽ, മരതകം പതിച്ച ലോക്കറ്റ്, മറ്റൊരു ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്.
സെപ്തംബർ 29, 30 ദിവസങ്ങളിൽ എം.ടിയും ഭാര്യ സരസ്വതിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണമെന്ന് പരാതിയിൽ പറയുന്നു. അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. സ്ഥലം മാറി വച്ചതാവാമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. അലമാര കുത്തിപ്പൊളിച്ച ലക്ഷണമില്ല. അലമാരയ്ക്ക് സമീപം സൂക്ഷിച്ച താക്കോലെടുത്ത് തുറന്നായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.ടൗൺ എ.സി.പി അഷറഫ് തെങ്ങിലക്കണ്ടിയിലിന്റെ മേൽനോട്ടത്തിൽ നടക്കാവ് സി.ഐ പ്രജീഷ് എന്നിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും എ.സി.പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.