പാലക്കാട്: എൻ.സി.പി.യിലേക്ക് കൂറുമാറുന്നതിന് എൽ.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടും അതില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ലെന്ന് വി.ഡി. സതീശൻ വിമര്‍ശിച്ചു. വലിയ കോഴ ഇടപാട് നടക്കുന്ന വിവരം കിട്ടിയിട്ടും അത് പോലീസില്‍ അറിയിക്കാത്ത മുഖ്യമന്ത്രി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
ഇടതുമുന്നണിയിലെ രണ്ട് എം.എല്‍.എമാരെ സംഘപരിവാര്‍ മുന്നണിയിലുള്ള എന്‍.സി.പിയിലേക്ക് എത്തിക്കാന്‍ മറ്റൊരു ഇടത് എം.എല്‍.എ. ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ആന്റണി രാജു എം.എല്‍.എ. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍, ഈ വിഷയം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അറിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ജനങ്ങള്‍ക്ക് മുമ്പില്‍ ഇളിഭ്യനായി നില്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ഇടതുപക്ഷ എം.എല്‍.എമാരെ കോഴ നല്കി സംഘപരിവാര്‍ മുന്നണിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് അറിഞ്ഞിട്ടും അനങ്ങാതിരുന്നത് അവര്‍ പൊയ്ക്കോട്ടെ എന്ന് വിചാരിച്ചിട്ടാണോയെന്നാണ് വി.ഡി.സതീശന് ചോദിക്കുന്നത്. സംഘപരിവാര്‍ മുന്നണിയിലെ ഒരുകക്ഷി ഇപ്പോഴും എല്‍.ഡി.എഫിലുണ്ട്. മന്ത്രി കൃഷ്ണന് കുട്ടിയുടെ പാര്‍ട്ടി. കൃഷ്ണന് കുട്ടിയെ കൊണ്ട് ഇപ്പോഴും രാജിവെപ്പിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അവരെ പേടിച്ചാണ് പിണറായി വിജയന് ഭരണം നടത്തുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ കേസുകളാണ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടാണ് അജിത് കുമാറിനെ ദൂതനാക്കി ആര്.എസ്.എസ്. നേതാക്കളുടെ അടുത്തേക്ക് വിടുന്നതും പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കുന്നതുമൊക്കെയെന്നും വി.ഡി. സതീശന് ആരോപിച്ചു.
പി.പി. ദിവ്യയുടെ പ്രശ്നത്തിലും പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. പാര്‍ട്ടി സെക്രട്ടറി നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്ന് പറയുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘവും ദിവ്യയെ സംരക്ഷിക്കുകയാണെന്നാണ് വി.ഡി. സതീശന് പറയുന്നത്. ദിവ്യയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സമ്മതിക്കുന്നില്ല. നവീന്‍ ബാബുവിന്റെ മരണശേഷം അദ്ദേഹത്തിനെതിരെയുള്ള പരാതി ഒരുക്കിയത് എ.കെ.ജി. സെന്ററിലാണെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.