കോട്ടയം: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി സരിൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പി സരിൻ കോട്ടയത്ത് എത്തിയത്. നേരത്തെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് തൃശൂരിലെത്തി കെ കരുണാകരന്‍റെ സ്മൃതി മണ്ഡപവും സരിൻ സന്ദർശിച്ചിരുന്നു.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് പാർട്ടി വിട്ടത്. പിന്നാലെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയാവുകയായിരുന്നു.പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച പി സരിൻ മെഴുകുതിരി കത്തിക്കുകയും കല്ലറ വലംവയ്ക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തൊട്ട് വന്ദിച്ച ശേഷമാണ് ഇടത് സ്ഥാനാർഥി മടങ്ങിയത്.
'ഞാൻ ചെയ്യുന്ന രാഷ്ട്രീയത്തിലെ ശരികൾ എന്നെ ഏതൊക്കെ വഴിയാണോ നടത്തിക്കുന്നത്. ആ വഴിയിലെ ശരികൾ ഞാൻ പിന്തുടരും. പോകേണ്ട ഇടങ്ങൾ ഏതാണ് എന്നത് തീരുമാനിക്കേണ്ടതും ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും എല്ലാം ബോധ്യത്തോടെ തന്നെയാണ് ചെയ്യുന്നത്.' സരിൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനുമായും സരിൻ ഇന്ന് കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്നാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ആരെയും ഉൾക്കൊള്ളാറില്ല. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോൺഗ്രസ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. താനും കോൺഗ്രസുമായി അകൽച്ചയിലാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സന്ദർശനം വ്യക്തിപരമാണെന്നും വെള്ളാപ്പള്ളി നടേശനെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും പി സരിനും പ്രതികരിച്ചു. അദ്ദേഹം പറയുന്നത് കേൾക്കാനാണ് വന്നത് നല്ല മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും സരിൻ കൂട്ടിച്ചേർത്തു.
അതേസമയം പി സരിന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കുന്നത് നല്ല കാര്യമെന്നാണ് പാലക്കാടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. സിപിഎമ്മിന്‍റെ മുഴുവന്‍ നേതാക്കളും ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയട്ടെയെന്നും രാഹുല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.