തിരുവനന്തപുരം: ആറ് മണിക്കൂർ ഏഴ് മിനിറ്റ് നീണ്ട യൂട്യൂബ് ലൈവ് ആയിരുന്നു പ്രിയയുടെ അവസാനത്തെ യൂട്യൂബ് ലൈവ് വീഡിയോ. വ്യാഴാഴ്ച രാത്രിയായിരുന്നു ഇത്. സുഹൃത്തുക്കളോട് സന്തോഷത്തോടെ പാടിയും പറഞ്ഞുമുള്ള നിമിഷങ്ങൾ. കമന്റ് ബോക്സിലെത്തുന്ന സന്ദേശങ്ങൾക്ക് റീപ്ലെ നൽകിയും വീഡിയോയിൽ വീട്ടുകാര്യങ്ങളും സുഖവിവരങ്ങളും പങ്കുവെച്ചുള്ള സന്തോഷ നിമിഷങ്ങൾ.
കൂട്ടുകാരോടൊത്ത് പാടിയും പറഞ്ഞുമുള്ള സന്തോഷ നിമിഷങ്ങളായിരുന്നു. വീഡിയോയിൽ തങ്ങളുടെ വീഡിയോയിൽ ലൈക്ക് അടിക്കാനും എല്ലാവരും സന്തോഷമായിരിക്കാനും പ്രിയ പറയുന്നുണ്ട്. പന്ത്രണ്ട് മണി വരെ ലൈവിൽ ഇരിക്കണം. ഇന്ന് നേരത്തെയാണ് ലൈവ് ഇട്ടത്. അറിഞ്ഞിരുന്നെങ്കിൽ താമസിച്ച് ലൈവ് ഇടാമായിരുന്നു എന്നും പ്രിയ ലൈവിൽ കമന്റിന് റീപ്ലെ ആയി പറയുന്നുണ്ട്.
'പ്രതിലോമ ശക്തികൾ കരിനിഴൽ മൂടിയ ഹൃദയകവാടം അടയുന്നുവോ' എന്ന പാട്ട് ആസ്വദിക്കുന്ന പ്രിയയേയും ലൈവിൽകാണാൻ സാധിക്കും. ഈ വീഡിയോയക്ക് ശേഷം പിന്നെ ഇവർ ലൈവിൽ വന്നിട്ടില്ല. എല്ലാവരോടും പോയി ഉറങ്ങിക്കോളാൻ പറഞ്ഞ ശേഷം ലൈവ് കട്ടാകുകയാണ് ഉണ്ടായത്.
'വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടേയും വിവിധ ഫോട്ടോകളും വീഡിയോയും ചേർത്ത് നിർമ്മിച്ച വീഡിയോയാണ് ഇവർ അവസാനമായി ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മരണത്തിന്റെ സൂചനകൾ ഇതിലൂടെ ഇവർ നൽകാൻ ശ്രമിച്ചുവെന്നാണ് വിവരം. പിന്നീട് പ്രിയയേയും ഭർത്താവ് സെൽവരാജിനേയും കാണുന്നത് മരിച്ച നിലയിലായിരുന്നു.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് യൂട്യൂബർമാരായ പ്രിയയും സെൽവരാജും മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ മകനാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതൽ ഫോണിൽ വിളിച്ച് കിട്ടാതായതോടെയാണ് മകൻ വീട്ടിലേക്ക് എത്തിയത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്.
വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
എന്നാൽ ഇരുവരേയും പെട്ടെന്ന് മരണത്തിലേക്ക് നയിച്ച സാഹചര്യമെന്താണ് എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.