പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനമത്തില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ ഷാനിബ്. മത്സരത്തില്‍ നിന്ന് പിന്മാറാണമെന്ന സരിന്റെ അഭ്യര്‍ത്ഥനയെ മാനിക്കുന്നുവെന്നും മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും ഷാനിബ് പ്രതികരിച്ചു. സരിനുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും പത്രിക ഉച്ചയ്ക്കുമുമ്പ് സമര്‍പ്പിക്കുമെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഷാനിബിനോട് പാലക്കാട് മത്സരിക്കരുതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.സരിന് അഭ്യര്‍ഥിച്ചിരുന്നു. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് വിട്ട രണ്ടു പേരും മത്സരിക്കുന്നത് വോട്ടുകള്‍ വിഭജിച്ചുപോകാന്‍ ഇടയാക്കുമെന്നും അതിനാലാണ് ഷാനിബിനോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുന്നതെന്നും സരിന് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാര്‍ട്ടി വിട്ടത്. സരിന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. പിന്നാലെ പൂര്‍ണ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷാനിബും അറിയിക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.