പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്; പൊതുസമ്മതനായ ബിജെപി സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തം; കെ. സുരേന്ദ്രൻ സ്ഥാനാര്‍ഥിയായേക്കും;

പാലക്കാട്:പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ബി.ജെ.പിയാണ് പാലക്കാട് വലിയ ട്വിസ്റ്റുകളിലേക്ക് നീങ്ങുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകള്‍ സജീവമായി തന്നെയുണ്ടെങ്കിലും നിലവില്‍ സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബിജെപിയുടെ രീതി അനുസരിച്ച് പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍തി നിര്‍ണയം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ പേരിനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ നഗരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാന്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തമാണ്. ഇതാണ് സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനിലേക്ക് സ്ഥാനാര്‍തി ചര്‍ച്ചകള്‍ എത്താനുള്ള കാരണം.

സംസ്ഥാന തലത്തില്‍ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുമുള്ളത്. പാലക്കാട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പോലുള്ളവ തിരഞ്ഞെടപ്പില്‍ നേട്ടമാക്കി മാറ്റാനും സുരേന്ദ്രന് കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ സുരേന്ദ്രന്‍ കേരളത്തിലുടനീളം നടന്ന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളാണെന്നും പ്രാദേശികമായി സ്വാധീനമുള്ള കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാവണമെന്നും വാദിക്കുന്നവരും ബി.ജെ.പി ജില്ല നേതൃത്വത്തിലുണ്ട്.

ജില്ലയുടെ ചുമതലയുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഇന്ന് ജില്ലയിലുണ്ട്. കെ സുരേന്ദ്രനും ഇന്നെത്തും. ധാരണയായാല്‍ സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. അതേസയം സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായാല്‍ കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പ്രതികരണം ഏത് രീതിയിലാവും എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. ബി.ജെ.പിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണെന്നതും തൃശൂര്‍ വിജയത്തിന്റെ ആത്മവിശ്വാസവുമുള്ളതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ലാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യം വെക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ രാഹുല്‍ മണ്ഡലം കേന്ദ്രീകരിച്ച് നിന്നതിനാല്‍ പ്രചാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈ ഉണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ചുവരെഴുത്തുകളും മറ്റുമായി കോണ്‍ഗ്രസ്സും കളം പിടിച്ചു.


സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ എല്‍.ഡി.എഫും പ്രചാരണത്തില്‍ സജീവമാകും. അതിനാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !