തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കാൻ ബിഎസ്എന്‍എല്‍ നടത്തിയ ഡയറക്ട് ടു ഡിവൈസ് പരീക്ഷണം വിജയം;

ന്യൂഡല്‍ഹി: ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വയാസാറ്റുമായി ചേര്‍ന്ന് രാജ്യത്തെ പൊതുമേഖല ടെലിംകോം കമ്പനിയായ ബിഎസ്എന്‍എല്‍ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്‌നോളജി പരീക്ഷണം വിജയംകണ്ടു.

ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിപണിയില്‍ ലഭ്യമായ സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യ അനുയോജ്യമാണ്. വിദൂര പ്രദേശങ്ങളിലോ നെറ്റ്‌വര്‍ക്ക് തകരാര്‍ സംഭവിക്കുമ്പോഴോ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത.

മൊബൈള്‍ ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും മാത്രമല്ല കാറുകളില്‍ പോലും ഡി2ഡി കണക്ടിവിടി ലഭ്യമാകും. ലൊക്കേഷന്‍ പരിഗണിക്കാതെ തന്നെ ഇത് വിശ്വസനീയമായ കണക്റ്റിവിറ്റി നല്‍കും.

പുതിയ സാങ്കേതിക വിദ്യയില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതായി വയാസാറ്റും ബിഎസ്എന്‍എലും അറിയിച്ചു. രാജ്യത്താദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം.


എന്‍ടിഎന്‍ കണക്റ്റിവിറ്റി എനാബിള്‍ ചെയ്തിട്ടുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ സാറ്റ്‌ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്ഒഎസ് മെസേജിംഗാണ് വയാസാറ്റ് വിജയിപ്പിച്ചത്. 36,000 കിലോമീറ്റര്‍ അകലെയുള്ള വയാസാറ്റ് ജിയോസ്റ്റേഷനറി എല്‍-ബാന്‍ഡ് സാറ്റ്‌ലൈറ്റുകള്‍ ഒന്ന് വഴിയായിരുന്നു സന്ദേശം അയച്ചത്. 

വയാസാറ്റ് വഴി സെല്‍ഫോണുകളിലേക്കുള്ള ഈ സാറ്റ്‌ലൈറ്റ് സര്‍വീസ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ കഴിയുമെന്ന് വയാസാറ്റ് അവകാശപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !