കോയമ്പത്തൂർ : വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിലിൻ്റെ ഓണാഘോഷം കാമരാജർ റോഡ് മണിമഹാളിൽ വെച്ചു നടന്നു. പ്രസിഡന്റ് സി.എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള വൈദ്യുതി മന്ത്രി കെ.കൃഷണൻകുട്ടി ആഘോഷം ഉൽഘാടനം ചെയ്തു.
ആര്യവൈദ്യ ഫാർമസി മാനേജിങ്ങ് ഡയറക്ടർ സി.ദേവിദാസ് വാര്യർ ഫെഡറേഷന്റെ മുഖ്യ രക്ഷാധികാരികളായ കോറൽ സി വിശ്വനാഥൻ എം കെ സോമൻ മാത്യു എന്നിവർ മുഖ്യാതിഥികളായിരുന്നു.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളായ തിരുപ്പൂർ വി. ദിവാകരൻ തിരിപ്പൂർ സി.വി വേണുഗോപാൽ എഴുത്തുകാരനും അഭിനേതാവുമായ രതീഷ് വരവൂർ ഗോകുൽകൃഷ്ണൻ എന്നിവർക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു
ഭാരവാഹികളായ സി എ സ് അജിത് കുമാർ സി സി സണ്ണി കെ രവീന്ദ്രൻ ടി ഷിബു ഡോക്ടർ എ രാജേന്ദ്ര പ്രസാദ് എം. വിജയലക്ഷമി രാജീവ് സദാനന്ദൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.