ദ്രോഹഡയിൽ സാമ്പിൾ പൂരം ഒക്ടോബർ അഞ്ചിന്
ദ്രോഹഡ ഇന്ത്യൻ അസോസിയേഷനും (DMA) യും റോയൽ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം, ഓൾ അയർലണ്ട് സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ, ഓൾ അയർലൻഡ് കളറിംഗ് കോമ്പറ്റീഷൻ & ക്വിസ് കോമ്പറ്റീഷൻ, വിവിധതരം ഫുഡ് കൗണ്ടറുകൾ & ഷോപ്പിംഗ് സ്റ്റാളുകൾ ദ്രോഹഡയിലെ St FECHIN’S GAA(A92ET95) ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും ആയി October 5th രാവിലെ 9 മുതൽ വൈകുന്നേരം 8 മണി വരെ നടക്കുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 19 ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഒന്നാം സമ്മാനമായി 2024 യൂറോയും സ്വർണ്ണ കപ്പും രണ്ടാം സമ്മാനമായി 1001 യൂറോയും സിൽവർ കപ്പും മൂന്നാം സമ്മാനമായി 501 യൂറോയും ബ്രൗൺ കപ്പും നൽകുന്നു
അയർലണ്ടിൽ ആദ്യമായി അയർലണ്ടിലെ വിവിധ കൗണ്ടിഗലിൽ നിന്നും 15 ടീമുകൾ മാറ്റിവെക്കുന്ന ഓൾ അയർലൻഡ് സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ നടക്കും. ഓൾ അയർലൻഡ് TALENT HUNT2024 അയർലണ്ടിൽ വിവിധ കൗണ്ടികളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികൾ COLORING& DRAWING & QUIZZ കോമ്പറ്റീഷനിൽ മാറ്റുരയ്ക്കും.
രാവിലെ 9 മുതൽ ഇന്ത്യയിലെ വിവിധ നാടൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ ഷോപ്പിംഗ് സെന്ററുകൾ DAFFODILS BAND അവതരിപ്പിക്കുന്ന ലൈവ് BAND, DJ KARTHIK അവതരിപ്പിക്കുന്ന DJ പരിപാടികളുടെ മാറ്റുകൂട്ടും.
പരിപാടികൾ ആസ്വദിക്കാൻ വരുന്നവർക്ക് I PHONE 15, I PAD10.9", APPLE WATCH, AIR POD, SMART WATCH സമ്മാനങ്ങളോടുകൂടിയ RAFFLE TICKETS ഒരുക്കിയിരിക്കുന്നു. കുടുംബസമേതം ഒരു ദിവസം അടിച്ചുപൊളിക്കാൻ എല്ലാവരെയും ദ്രോഹഡയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Address:
ST FECHIN'S GAA CLUB
TERMOFEKIN,
Drogheda
Co Louth
A92ET95
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.